നെടുങ്കണ്ടം: കോവിഡ് ബാധിതരായ തൊഴിലാളികൾ പരിശോധന നടത്താൻ തയാറാകാതെ പനി ഗുളികകള്‍ കഴിച്ച് പണിക്കിറങ്ങുന്നതായി വിവരം. ഇതിെൻറ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഉടുമ്പന്‍ചോല പാറത്തോട് മേഖലകളിൽ നടത്തിയ ആൻറിജൻ പരിശോധനയില്‍ 107 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നെടുങ്കണ്ടം, ഉടുമ്പന്‍ചോല പ്രദേശത്തെ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് പനിക്കുള്ള ഗുളികകള്‍ പാക്കറ്റ് കണക്കിന് ധാരാളമാളുകള്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പെട്ടു. തുടർന്ന് ജനമൈത്രി പൊലീസും നടത്തിയ അന്വേഷണത്തിലാണ് വിവരം ശ്രദ്ധയിൽപെട്ടത്.
ഗുളിക വാങ്ങിയവരില്‍ ഏറെയും പാറത്തോട് പ്രദേശത്തുള്ളവരാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പ്രദേശത്ത് ആളുകളെ കൂട്ടത്തോടെ ആൻറിജന്‍ പരിശോധനക്ക് വിധേയമാക്കിയത്. പരിശോധിച്ചതില്‍ നാലില്‍ ഒരാള്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു.
കോവിഡ് സ്ഥിരീകരിച്ചാല്‍ വീട്ടിലെ വരുമാനം നിലക്കുമെന്നതിനാലാണ് പലരും പരിശോധനപോലും ഒഴിവാക്കുന്നത്. 545 രോഗികളാണ് നിലവില്‍ ഉടുമ്പന്‍ചോല പഞ്ചായത്തില്‍ മാത്രമുള്ളത്. നിയമം ലംഘിക്കുകയും രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയും കൂടുതല്‍ ഫോഴ്സിനെ പഞ്ചായത്തില്‍ വിന്യസിപ്പിക്കണമെന്നും ഭരണസമിതി ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
കുമളി മൂന്നാര്‍ സംസ്ഥാന പാതയും പോക്കറ്റ് റോഡുകളുമെല്ലാം ബാരിക്കേഡുകള്െവച്ച് അടച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കാവല്‍ നിന്നിട്ടും ശരിയായ രീതിയില്‍ മാസ്ക് ധരിക്കാതെയും സത്യവാങ്മൂലം കരുതാതെയും തോട്ടം തൊഴിലാളികള്‍ നിസ്സാര ആവശ്യങ്ങള്‍ക്കുവരെ ടൗണിലേക്ക് ഇറങ്ങുന്നതായി ആക്ഷേപമുണ്ട്. തോട്ടങ്ങളിലെ പണി പൂര്‍ണമായി നിര്‍ത്തിവെച്ചിട്ടും അധികൃതരുടെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെയും മറ്റും കൂട്ടമായെത്തി പണി ചെയ്തു മടങ്ങുന്നത് നൂറുകണക്കിന് ആളുകളാണ്. പഞ്ചായത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിൻ കലക്ടര്‍, എസ്.പി, ആരോഗ്യ വകുപ്പ് അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തര ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു.
സ്ഥിതി അതി ഗുരുതരമാണെങ്കിലും നിയന്ത്രണ വിധേയമാെണന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്നതിനൊപ്പം ലയങ്ങള്‍ കയറിയുള്ള പരിശോധന കാമ്പയിന് നടത്താനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.