നെടുങ്കണ്ടം: ജില്ലയുടെ വിവിധ മേഖലകളിൽ പശുക്കൾക്ക് ചർമരോഗം വ്യാപകമായി. പലയിടങ്ങളിലെയും രോഗങ്ങൾ എന്താണെന്ന് സ്ഥിരീകരിക്കാനാവാതെ മൃഗസംരക്ഷണ വകുപ്പും ആശങ്കയോടെ ക്ഷീരകർഷകരും. പശുക്കളുടെ ദേഹത്ത് കുരുക്കൾ ഉണ്ടാകുകയാണ് രോഗലക്ഷണം.
അതിനൊപ്പം പാൽ ഉൽപാദനവും നാമമാത്രമാകുകയാണെന്ന് കർഷകർ പറയുന്നു. പല പശുക്കളുടെയും ആരോഗ്യനില മോശമാകുന്ന സാഹചര്യവുമുണ്ട്. ചിലയിടങ്ങളിൽ പശു ചത്തതായും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. ചർമരോഗമായാണ് (ലംബീസ് സ്കിൻ ഡിസീസ്) പശുക്കളിൽ കണ്ടുവരുന്നത്.
വൈറസ് രോഗമായതിനാൽ ബാധിച്ചു കഴിഞ്ഞാൽ കാര്യമായ ചികിത്സയില്ല. രോഗം കാണപ്പെടുന്ന പ്രദേശത്തിെൻറ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള കന്നുകാലികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്താണ് രോഗവ്യാപനം നിയന്ത്രിക്കുന്നത്. രോഗം ബാധിക്കുന്ന പശുക്കളിലെ മറ്റ് രോഗലക്ഷണങ്ങൾക്ക് ചികിത്സ ലഭ്യമാക്കിയാണ് രോഗം ഭേദമാക്കാൻ ശ്രമം. ഗോട്ട് പോക്സ് എന്ന വാക്സിനാണ് രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്നത്.
ഈച്ചകളിലൂടെയാണ് വൈറസ് ടരുന്നതെന്നാണ് നിഗമനം. മറ്റു രീതികളിൽ രോഗംപടരാൻ സാധ്യത കുറവാണ്. ഈ രോഗത്തിനൊപ്പം മറ്റ് രോഗങ്ങൾ കൂടി ഉണ്ടായാൽ പശുക്കൾ ചാകാൻ സാധ്യത ഏറെയാണ്. വണ്ടന്മേട് പഞ്ചായത്തിലെ നെറ്റിെത്താഴു ഉൾപ്പെടെ ചില മേഖലകളിൽ കണ്ടെത്തിയ രോഗം ഏതാണെന്ന് സ്ഥിരീകരിക്കാനായി മൃഗസംരക്ഷണ വകുപ്പ് സാമ്പിൾ ശേഖരിച്ച് പരിശോധക്ക് അയച്ചു. ചിലയിടങ്ങളിലെ രോഗം ലംബീസ് സ്കിൻ ഡിസീസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാത്തിക്കുടി പഞ്ചായത്തിലെ നാല് വാർഡുകളിലും കാന്തല്ലൂർ പഞ്ചായത്തിലെ ഒരിടത്തും കണ്ടെത്തിയ രോഗം ലംബീസ് സ്കിൻ ഡിസീസ് ആണ്.
ഇതിനോട് സമാനമായ ലക്ഷണങ്ങളാണ് വണ്ടന്മേട് പഞ്ചായത്ത് പരിധിയിലെ പശുക്കളിലും കണ്ടെത്തിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഇതിെൻറ ഫലം വന്നെങ്കിൽ മാത്രമേ രോഗം ഏതാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.