നെടുങ്കണ്ടം: വാഹനാപകടത്തെ തുടര്‍ന്ന് അവശനിലയിലായ വയോധികൻ ഒരു നേരത്തെ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ പകൽ വീട്ടിൽ ദിവസങ്ങൾ തള്ളിനീക്കുന്നു. നെടുങ്കണ്ടത്തെ പകല്‍ വീട്ടില്‍ കഴിയുന്ന എം.ആര്‍. കുട്ടപ്പനാണ് ദുരിത ജീവിതം നയിക്കുന്നത്.
കഴിഞ്ഞദിവസം ഹോട്ടലിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം പകൽ വീട്ടിലേക്ക് മടങ്ങുംവഴി നെടുങ്കണ്ടം പഞ്ചായത്ത് ഓഫിസ് ജങ്ഷനില്‍വെച്ച് കുട്ടപ്പനെ ഓട്ടോ ഇടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരുടെ സഹായത്താല്‍ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍, ആവശ്യമായ ചികിത്സ ലഭിക്കാതെ ഇവിടെനിന്ന് മടങ്ങി. 85കാരനായ കുട്ടപ്പന്‍ വര്‍ഷങ്ങളായി നെടുങ്കണ്ടത്തെ പകല്‍വീട്ടിലാണ് കഴിയുന്നത്. പ്രായാധിക്യത്താല്‍ ഇപ്പോൾ ഓർമക്കുറവുമുണ്ട്. കഠിനമായ വേദന അനുഭവപ്പെടുന്നതിനാൽ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. സമീപത്തെ മേശയില്‍ പിടിച്ച് അല്‍പ സമയം എഴുന്നേറ്റുനില്‍ക്കും അത്രമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.