നെടുങ്കണ്ടം: ചതുരംഗപ്പാറ മലനിരകളിൽ വീണ്ടും കുറിഞ്ഞി പൂക്കാലം. മനോഹരമായ ചതുരംഗപ്പാറയുടെ ആയിരക്കണക്കിന് അടി ഉയരത്തിലുള്ള മലമുകളിലാണ് കുറിഞ്ഞ് പൂത്തിരിക്കുന്നത്. മലയുടെ നെറുകയിലാണ് ഇവ പൂവിട്ടിരിക്കുന്നത്. ട്രക്കിങ്ങിനായി നടന്ന് മല കയറിയെത്തുന്ന സഞ്ചാരികൾക്ക് ഇത് പുത്തൻ അനുഭവമാണ്.
രണ്ടുവർഷം മുമ്പ് ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞികൾ പൂവിട്ടത് ചതുരംഗപ്പാറ മലനിരകളിലായിരുന്നു. രണ്ടു ലക്ഷത്തിലധികം സഞ്ചാരികളാണ് അന്ന് മലകയറി എത്തിയത്. പ്രകൃതി മനോഹാരിതയുടെ നടുവിൽ വിനോദസഞ്ചാര മേഖലക്ക് പ്രതീക്ഷ നൽകിയാണ് കുറിഞ്ഞി വസന്തം പൂത്തുതുടങ്ങിയിരിക്കുന്നത്..
കുറിഞ്ഞിപ്പൂക്കൾ മാത്രമല്ല, മനോഹരമായ കാഴ്ചകളുടെ വിരുന്ന് കൂടിയാണ് ചതുരംഗപ്പാറ. മഞ്ഞുമൂടുന്ന മലനിരകളും തമിഴ്നാടിന്റെ വിദൂരദൃശ്യവും എല്ലാം ചതുരംഗപ്പാറയിൽനിന്നുള്ള മനോഹര കാഴ്ചകളാണ്. അതിനു പുറമെയാണ് ഇപ്പോൾ കുറിഞ്ഞിയും വസന്തവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.