തൊടുപുഴ: അർധരാത്രി പാമ്പുകടിയേറ്റ് നിസ്സഹായനായി റോഡരികിൽനിന്ന യുവാവിെൻറ ജീവൻ രക്ഷിച്ച് പൊലീസ്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് മുട്ടം വിജിലൻസ് ഓഫിസിന് സമീപം റോഡരികിൽനിന്നാണ് ശങ്കരപ്പിള്ളി വള്ളിപ്പാറയിൽ സലിമോെൻറ മകൻ അജിത്തിന് (21) പാമ്പുകടിയേറ്റത്.
ഈ സമയം തിരുവനന്തപുരത്തുപോയി മടങ്ങിവരുകയായിരുന്ന മുട്ടം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥൻ സെബി മാത്യു. പാമ്പുകടിയേറ്റെന്ന് പറഞ്ഞപ്പോൾ സെബി ഉടൻ മുട്ടം പൊലീസ് സ്റ്റേഷനിൽ വിളിച്ചു.
പൊലീസ് ജീപ്പ് സ്ഥലത്തില്ലെന്ന് വ്യക്തമായതോടെ സെബി സ്വന്തം വാഹനത്തിൽ യുവാവിനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിന് കുത്തിവെപ്പ് നൽകിയെങ്കിലും വിഷം വ്യാപിക്കുന്നുണ്ടെന്ന് മനസ്സിലാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു.
മുട്ടം സ്റ്റേഷനിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ നവാസ്, സിവിൽ പൊലീസ് ഓഫിസർ അജിംസ് എന്നിവർ അജിത്തിെൻറ വീട് കണ്ടെത്തി മാതാപിതാക്കളെയും ബന്ധുവിനെയും കൂട്ടി പൊലീസ് ജീപ്പിൽ താലൂക്ക് ആശുപത്രിയിലെത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അജിത്തിെൻറ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർ പറഞ്ഞു. തക്കസമയത്ത് ഇടപെട്ട് മകെൻറ ജീവൻ രക്ഷിച്ചതിന് നന്ദി പറയുകയാണ് മാതാവ് റോസമ്മയും കുടുംബാംഗങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.