നെടുങ്കണ്ടം: കമ്പംമെട്ട്- വണ്ണപ്പുറം സ്റ്റേറ്റ് ഹൈവേ നിർമാണ പ്രവര്‍ത്തനത്തില്‍ റോഡിനേക്കാള്‍ ദൈര്‍ഘ്യമാണ് നിർമാണത്തിലെ പിഴവുകള്‍ക്ക്.
റോഡിന്റെ ആദ്യ ഘട്ടം നിർമാണം ആരംഭിച്ചതുമുതല്‍ പിഴവുകൾ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തി. ഒരു കിലോമീറ്ററിന് 2.75 കോടി രണ്ട് കോടി 75 ലക്ഷം മുടക്കി നിര്‍മ്മിക്കുന്ന ടാറിങ്ങ് സംബന്ധിച്ചാണ് നിലവിലെ പരാതി. നെടുങ്കണ്ടത്തിനടുത്ത് കല്ലാര്‍ ബഥനി ആശ്രമത്തിന് സമീപം കഴിഞ്ഞ ദിവസം നടത്തിയ ടാറിങ് കിലോമീറ്ററുകളോളം നീളത്തില്‍ വിണ്ട് പൊട്ടിയതിന് പുറമെ പൊളിച്ചെടുക്കാവുന്ന രീതിയിലാണ്. മണ്ണിന് മുകളില്‍ വെറുതെ ടാര്‍ ഉരുക്കി ഒഴിച്ചിരിക്കുകയാണ്.
മണ്ണും ടാറും വലിയ കഷണങ്ങളായി അടര്‍ന്നു പോരുകയാണ്. ടാറിങ്ങ് നടന്നിടത്ത് വൈദ്യുതി പോസ്റ്റ് പോലും റോഡിലാണ്. ഗുണനിലവാരമില്ലാത്ത നിർമാണമാണെന്നാണ് തുടക്കം മുതലുള്ള ആരോപണം. കല്ലാര്‍ ബഥനി ആശ്രമത്തിന് സമീപം നിർമിച്ച കലുങ്കിന്റെ ഫില്ലറിന് ഉപയോഗിച്ച കമ്പിക്ക് കുടക്കമ്പിയുടെ വലുപ്പമാണുള്ളതെന്ന ആക്ഷേപം മുമ്പ് ഉയർന്നിരുന്നു.
ഹൈവേയുടെ ആദ്യ റീച്ചായ കമ്പമെട്ട് എഴുകുംവയല്‍ ആശാരിക്കവല വരെയുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ലെവലിംഗ് പ്രവര്‍ത്തനങ്ങളും സംരക്ഷണഭിത്തികളും വേണ്ട രീതിയില്‍ തീര്‍ക്കാതെയാണ് റോഡ് നിര്‍മാണമെന്ന ആരോപണവുമുണ്ട്.
പല ഭാഗത്തും റോഡ് ഉയര്‍ത്തിയതിന്റെ ഭാഗമായി മുമ്പത്തേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് അടി വരെ ഉയരം വര്‍ധിച്ചിട്ടുണ്ട്. ഇവിടെ സംരക്ഷണ ഭിത്തികളോ മറ്റു സുരക്ഷ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല.
വലിയ വളവുകളുള്ള ചില ഭാഗങ്ങളില്‍ ടാറിങ്ങിന് മാത്രമുള്ള വീതിയാണ് റോഡില്‍ ഉള്ളത്. മതിയായ വീതി കണ്ടെത്താതെയും ഓടകള്‍ നിര്‍മിക്കാതെയും അശാസ്ത്രീയമായാണ് ഈ ഭാഗങ്ങളില്‍ റോഡ് നിര്‍മിക്കുന്നതെന്നും പറയുന്നു. റോഡ് സുരക്ഷക്കായി ഐറീഷ് ഓട നിർമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുമില്ല. 2016 ല്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്.
ഹൈറേഞ്ചിനെ വളരെ വേഗത്തില്‍ ലോറേഞ്ചുമായി ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ആദ്യ റീച്ച് നിർമാണത്തിന് 76.28 കോടി രൂപയാണ് അനുവദിച്ചത്.
ക്കാൻ കുഴിച്ച കുഴി നാട്ടുകാർക്ക് ദുരിതമായി. മണപ്പാടിയിൽ വീതി തീരെ കുറവായ റോഡിൽ കുഴിയെടുത്തതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണം.
കുഴികൾ മൂടിയെങ്കിലും ടാറിങ് പൊളിഞ്ഞുപോകുന്നതിനാൽ പൊടിശല്യം രൂക്ഷമാണ്. ഇതിനിടെ മഴയെത്തിയതോടെ ചെളി ശല്യവുമുണ്ട്.
പൊടിയും ചെളിയും മൂലം റോഡരികിലെ വീടുകളിലുളളവർ ഏറെ ദുരിതത്തിലായി. റോഡരികിൽ പൈപ്പ് സ്ഥാപിച്ച് മണ്ണിട്ടുമൂടിയെങ്കിലും മഴയെത്തിയതോടെ മണ്ണിളകി ഒഴുകി ശുദ്ധജലവിതരണ പൈപ്പുകൾ തെളിഞ്ഞു. ഇതിനിടെ ബിൽ മാറി കിട്ടാൻ കാലതാമസമുള്ളതിനാൽ കരാറുകാർ ജോലി പകുതി വഴിയിലാക്കി മടങ്ങി. റോഡ് പൊളിക്കുന്നതിനൊപ്പം കുഴി മൂടിയിരുന്നെങ്കിലും ഇതോടൊപ്പം റോഡ് കോൺക്രീറ്റോ ടാറിങോ നടത്തിയാൽ മാത്രമേ പ്രശ്നത്തിനു പരിഹാരമാകൂ. പൈപ്പ് സ്ഥാപിക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കുഴിയെടുത്തത്.
ഇതുമൂലം റോഡിൽ വീതി കൂട്ടി കുഴിയെടുക്കേണ്ടി വരുന്നു. വാഹനങ്ങൾ പോകുമ്പോൾ ടാറിങിൽ നിന്ന് പുറത്തിറങ്ങിയാൽ ചെളിയിൽ താഴും. ഇത് യാത്രക്കാർക്കും റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർക്കും ബുദ്ധിമുട്ടായിട്ടുണ്ട്. മഴ ശക്തമായതോടെ ചെളിശല്യം മൂലം കാൽനടയാത്ര പോലും ദുരിതമായിരിക്കുകയാണ്.കുഴികൾ മൂടി കോൺക്രീറ്റ് ചെയ്തു അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുട്ടം: നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ജനങ്ങളും ദിനംപ്രതി സഞ്ചരിക്കുന്ന റോഡ് പൊട്ടിത്തകർന്ന് കിടക്കുന്നു. തൊടുപുഴ - മൂലമറ്റം റൂട്ടിൽ നിന്നും കോടതിയിലേക്കുള്ള റോഡാണ് തകർന്നത്. ജില്ല കോടതി, ജില്ല ജയിൽ, ജില്ല ഹോമിയോ ആശുപത്രി, വിജിലൻസ് ഓഫിസ്, വ്യവസായ കേന്ദ്രം, പോളിടെക്നിക് കോളജ്, വർക്കിങ്ങ് വുമൻസ് ഹോസ്റ്റൽ, ഐ.എച്ച്.ആർ.ഡി കോളജ്, ഐ.എച്ച്.ആർ.ഡി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എല്ലാമുള്ള ഏക വഴിയാണ് ഇത്.
ഇവിടേക്ക് എത്തുന്ന പാലത്തിനും വീതി കുറവാണ്. ഇതു മൂലം മിക്കപ്പോഴും ഗതാഗതക്കുരുക്കും രൂക്ഷമാണ്. പാലത്തിന് വീതി വർധിപ്പിക്കാൻ ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല. എത്രയും വേഗം ടാറിങ്ങ് നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാരും അഭിഭാഷകരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.