നെടുങ്കണ്ടം: പതിനാറുകാരിയെ പ്രണയംനടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബൈസൻവാലി പൊട്ടൻകാട് ലക്ഷംവീട് കോളനി നിവാസി ഈശ്വരനാണ് (21) അറസ്റ്റിലായത്. ഇയാളെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു. നാലുമാസം മുമ്പ് തമിഴ്നാട്ടിൽനിന്ന് കൈലാസപ്പാറ എസ്റ്റേറ്റ് ലയത്തിലെ ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ യുവാവ് പ്രണയംനടിച്ച് വശത്താക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി ഇയാൾ പെൺകുട്ടിയെ തന്ത്രപൂർവം ലയത്തിൽനിന്ന് വിളിച്ചിറക്കി ശാന്തൻപാറക്ക് സമീപം പുത്തടിയിലെ ക്ഷേത്രത്തിന് സമീപത്ത് എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി. തുടർന്ന് പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തു. സി.ഐ ശ്രീധരൻ, എസ്.ഐമാരായ കെ. ദിലീപ്കുമാർ, ഷാജി, എ.എസ്.ഐ റസാഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.