കുമളി: കൊട്ടാരക്കര-ദിണ്ഡുഗൽ ദേശീയപാതയിൽ വണ്ടിപ്പെരിയാർ അമ്പത്തി ഏഴാംമൈലിന് സമീപം കാറുകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. ശബരിമലയിൽ പോയി മടങ്ങിയ തീർഥാടകരുടെ കാറും തേക്കടിയിൽനിന്ന് മടങ്ങിയ വിനോദസഞ്ചാരികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് അപകടം.
നാല് തീർഥാടകർക്കും രണ്ട് വിനോദസഞ്ചാരികൾക്കുമാണ് പരിക്ക്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശിശ്രൂഷ നൽകി വിട്ടയച്ചു. ബുധനാഴ്ച പുലർച്ച ഒരു മണിയോടെ വണ്ടിപ്പെരിയാർ 62ാം മൈലിന് സമീപം പോണ്ടിച്ചേരിയിൽനിന്ന് ശബരിമലക്ക് പോയ തീർഥാടകരുടെ വാഹനം വ്യാപാരസ്ഥാപനത്തിലേക്ക് ഇടിച്ചുകയറിയും അപകടമുണ്ടായി. ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങപ്പോയതാണ് അപകടകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.