തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. തൊടുപുഴ നഗരത്തിലെ വിവിധ ബൈപാസുകള്‍ ഉള്‍പ്പെടെ റോഡുകള്‍ക്ക് 5.50 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.
ആര്‍പ്പാമറ്റം-വെള്ളന്താനം റോഡ് -70 ലക്ഷം, കലയന്താനി - ചിലവ് -50 ലക്ഷം, കാഞ്ഞിരമറ്റം-തെക്കുംഭാഗം -50 ലക്ഷം, തെക്കുംഭാഗം-അഞ്ചിരി - 25 ലക്ഷം, തെക്കുംഭാഗം-ഇടവെട്ടി - 47 ലക്ഷം, കരിങ്കുന്നം പുത്തന്‍പള്ളി -പുറപ്പുഴ -50 ലക്ഷം, വാഴക്കുളം - കോടിക്കുളം -50 ലക്ഷം, വെങ്ങല്ലൂര്‍ -കലൂര്‍ ചര്‍ച്ച് -22 ലക്ഷം, വെങ്ങല്ലൂര്‍ -മങ്ങാട്ടുകവല -50 ലക്ഷം, ഉരിയരികുന്ന് -ഏഴല്ലൂര്‍ -24 ലക്ഷം, മാര്‍ത്തോമ -വട്ടമറ്റം തൊണ്ടുവേലി -23 ലക്ഷം, പുതുപ്പരിയാരം -പൂതക്കാവ് -25 ലക്ഷം, പുറപ്പുഴ -കമുകിന് തോട്ടം - കൊടികുത്തി -കുണിഞ്ഞി -50 ലക്ഷം, മണക്കാട് -കോലാനി -18 ലക്ഷം, മുതലക്കോടം -ഏഴല്ലൂര്‍ -25 ലക്ഷം.
ഏഴല്ലൂര്‍ - ചെറുതോട്ടുങ്കര -15 ലക്ഷം, കാരിക്കോട് -കുന്നം -25 ലക്ഷം, കുമാരമംഗലം -നാഗപ്പുഴ -23 ലക്ഷം, കുണിഞ്ഞി -കൂപ്പുകവല -25 ലക്ഷം, കൊല്ലംപറമ്പ് -കുണിഞ്ഞി -25 ലക്ഷം, മണക്കാട് - പുതുപ്പരിയാരം -നെടിയശാല -25 ലക്ഷം, കലയന്താനി -കുടയത്തൂര്‍ - 25 ലക്ഷം, പനങ്കര -കമ്പകക്കാനം -75 ലക്ഷം, വെസ്റ്റ് കോടിക്കുളം -കാളിയാര്‍ -75 ലക്ഷം, പാറേക്കവല -അമയപ്ര -25 ലക്ഷം, വെസ്റ്റ് കോടിക്കുളം -പരിയാരം -25 ലക്ഷം, വണ്ണപ്പുറം ബൈപാസ് -47 ലക്ഷം, ഇല്ലിച്ചുവട് -ചാലയ്ക്കാമുക്ക് -ചെരിയംപാറ - 50 ലക്ഷം, കരിമണ്ണൂര്‍ -വണ്ടമറ്റം -47.26 ലക്ഷം.
തട്ടക്കുഴ - ചെപ്പുകുളം റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മാണം -22.5 ലക്ഷം, പട്ടയക്കുടി -വെണ്മണി -25 ലക്ഷം, മണിക്കുന്നേല്‍ പീഠിക - വണ്ടമറ്റം -20 ലക്ഷം, നെല്ലാപ്പാറ -വെള്ളംനീക്കിപാറ - കുണിഞ്ഞി- 25 ലക്ഷം, നെല്ലാപ്പാറ - തോയിപ്ര - 25 ലക്ഷം, കരിങ്കുന്നം - തോയിപ്ര - 25 ലക്ഷം , ചേരുങ്കല്‍ പാലം - വടക്കുംമുറി - 50 ലക്ഷം, മുട്ടം കുരിശുപള്ളി - ഇല്ലിചാരി -പഴയമറ്റം -75 ലക്ഷം, മുട്ടം - കരിങ്കുന്നം - 25 ലക്ഷം, തടിപ്പാലം ഇഞ്ചിയാനി -കുട്ടപ്പന് കവല - ആനക്കയം- 50 ലക്ഷം, പൊന്നന്താനം - ഒളമറ്റം -25 ലക്ഷം എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് തുക അനുവദിച്ചത്. ടെൻഡര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിർമാണം ഉടന്‍ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.