മായം കണ്ടെത്താൻ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന വിഭാഗം

തൊടുപുഴ: സംസ്ഥാന ഭക്ഷ്യസുരക്ഷ വിഭാഗത്തി‍െൻറ സഞ്ചരിക്കുന്ന പരിശോധന വിഭാഗം പീരുമേട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി.

പീരുമേട്, കുട്ടിക്കാനം, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍ മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് മായം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടത്തിയത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥ ഫൗസിയയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സാമ്പിളുകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.

Tags:    
News Summary - A traveling food inspection unit to detect adulteration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.