തൊടുപുഴ: അച്ഛനും അമ്മയും രണ്ട് മക്കളും ചേര്‍ന്ന് ഒരുക്കുന്ന ഭരതനാട്യത്തിന്റെ വേറിട്ട ആവിഷ്കാരം വേദിയിലേക്ക്. പടിഞ്ഞാറേ കോടിക്കുളം സര്‍ക്കാര്‍ ഹൈസ്കൂളിലെ മുന്‍ മലയാളം അധ്യാപകന് പി.കെ. സുരേഷ്, ഭാര്യ ആര്.എല്‍.വി ലത, മക്കളായ മീനാക്ഷി, ശ്രീഹരി എന്നിവരാണ് സമന്വയം നൃത്താവിഷ്കാരം ഒരുക്കുന്നത്. മേയ് 29ന് വൈകീട്ട് നാലിന് തൊടുപുഴ ഷെറോണ് ഓഡിറ്റോറിയത്തിലാണ് അരങ്ങേറ്റം.
തൃപ്പൂണിത്തുറ ആര്.എല്‍.വി സംഗീത കോളജില്‍നിന്ന് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും പോസ്റ്റ് ഡിപ്ലോമ നേടിയ ലത കാല് നൂറ്റാണ്ടിലേറെയായി നൃത്താധ്യാപികയാണ്. സുരേഷ് 1996ലെ എം.ജി സര്‍വകലാശാല ബി.എഡ് കലോത്സവത്തില്‍ ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, മോഹിനിയാട്ടം എന്നിവയില്‍ പുരസ്കാരം നേടി കലാപ്രതിഭയായിരുന്നു.
അധ്യാപക ജോലിയില്‍നിന്ന് വിരമിച്ചശേഷം അണ്ണാമല സർവകലാശാലയിൽ ഭരതനാട്യം എം.എ പഠിക്കുന്നുണ്ട്. അച്ഛന് കൂട്ടായി എം.ബി.എ വിദ്യാര്‍ഥിനിയായ മകള്‍ മീനാക്ഷിയും ഇതേ കോഴ്സിനുണ്ട്. സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിലെ കലാതിലകമായിരുന്നു മീനാക്ഷി. 2020ല്‍ തൊടുപുഴ അല്‍ അസ്ഹര്‍ കോളജില്‍ നടന്ന എം.ജി കലോത്സവത്തില്‍ ഭരതനാട്യത്തില്‍ സമ്മാനം നേടി. എട്ടാം ക്ലാസ് വിദ്യാർഥിയായ മകന് ശ്രീഹരിയും സ്കൂള്‍ കലോത്സവ നൃത്ത വേദിയില്‍ മികവ് തെളിയിച്ചിട്ടുണ്ട്.
തൊടുപുഴയില്‍ ചിദംബരം സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ഡയറക്ടറാണ് ആര്.എല്‍.വി ലത. ആര്.എല്‍.വി കോളജിലെ ഭരതനാട്യ വിഭാഗം മുന്‍ മേധാവി കലാക്ഷേത്രം വിലാസിനി പരിപാടി ഉദ്ഘാടനം ചെയ്യും. സ്കൂളിലെ നൃത്ത വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും ഇതോടൊപ്പമുണ്ടാകുമെന്ന് പി.കെ. സുരേഷ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.