തൊടുപുഴ: നിര്‍ധന യുവാവ് കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചികിത്സ സഹായം തേടുന്നു. പന്നിമറ്റം തുരുത്തിപ്പിള്ളില്‍ ബിനു ജോണാണ് (42) രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. അണുബാധയെ തുടര്‍ന്ന് വയറില്‍ വെള്ളം കെട്ടുകയും കരള്‍ പ്രവര്‍ത്തനരഹിതമാകുകയുമായിരുന്നു. നേരത്തേ മഞ്ഞപ്പിത്തവും കോവിഡും ബാധിച്ചിരുന്നു.
ഓട്ടോറിക്ഷാ തൊഴിലാളിയാണ്. രണ്ടു കുട്ടികളും ഭാര്യയും മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു ഇദ്ദേഹം. ശസ്ത്രക്രിയക്ക് 30 ലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ഏക സഹോദരിയും ഭാര്യയും കരള്‍ ദാനം ചെയ്യുന്നതിന് തയാറായിട്ടുണ്ടെന്ന് ജനകീയ സമിതി കണ്‍വീനര്‍ ഫാ. തോമസ് പൂവത്തിങ്കല്‍, ചെയര്‍മാന്‍ ഇന്ദു ബിജു, അംഗങ്ങളായ രാജു കുട്ടപ്പന്‍, കബീര്‍ കാസിം, സജി ആലക്കത്തടത്തില്‍ എന്നിവര്‍ അറിയിച്ചു. സഹായം ലഭ്യമാക്കുന്നതിനായി വെള്ളിയാമറ്റം ഫെഡറല്‍ ബാങ്കിന്‍റെ നേതൃത്വത്തില്‍ ജോയന്‍റ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍-12100100095854. ഐ.എഫ്.എസ്.സി കോഡ്: FDRL0001210.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.