പാ​റ​ക്ക​ട​വ്​ ഡ​മ്പി​ങ്​ യാ​ർ​ഡി​ൽ ബ​യോ​മൈ​നി​ങ് പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യ​പ്പോ​ൾ

ബയോ മൈനിങ്​ പദ്ധതിക്ക് തൊടുപുഴ നഗരസഭയിൽ തുടക്കം

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ പാ​റ​ക്ക​ട​വ് ഡം​പി​ങ് യാ​ർ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി നീ​ക്കം ചെ​യ്ത് ഭൂ​മി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു സ്വ​ച് ഭാ​ര​ത്‌ മി​ഷ​ന്‍ ന​ഗ​രം -ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ശു​ചി​ത്വ മി​ഷ​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ബ​യോ​മൈ​നി​ങ് പ​ദ്ധ​തി​ക്ക്​ തു​ട​ക്കം. പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ര്‍മാ​ന്‍ സ​നീ​ഷ് ജോ​ർ​ജ് നി​ര്‍വ്വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള പാ​റ​ക്ക​ട​വ് ഡം​പ് സൈ​റ്റ് ബ​യോ​മൈ​നി​ങ്​ ന​ട​ത്തി ഭൂ​മി വീ​ണ്ടെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ എം.​സി.​കെ കു​ട്ടി എ​ൻ​ജി​നീ​യ​റി​ങ്​ പ്രൈ​വ​റ്റ് ലി​മി​റ്റെ​ഡാ​ണ് ക​രാ​ര്‍ ഏ​ജ​ന്‍സി. ആ​റ്​ മാ​സം കൊ​ണ്ട് 1.24 ഏ​ക്ക​റി​ലെ 26683 മീ​റ്റ​ര്‍ ക്യ​ബി​ക്​ മാ​ലി​ന്യ​മാ​ണ് നീ​ക്കം ചെ​യ്യു​ക. ഇ​തി​നാ​യി 2.83 കോ​ടി​യാ​ണ് പ​ദ്ധ​തി തു​ക​യാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

40 വ​ർ​മാ​യി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളു​ടെ നി​ക്ഷേ​പ കേ​ന്ദ്ര​മാ​ണ്​ പാ​റ​ക്ക​ട​വ്. അ​വി​ടെ മാ​ലി​ന്യം കു​ന്നു​കൂ​ടി മാ​ലി​ന്യ​മ​ല​യാ​യി കി​ട​ക്കു​ക​യാ​ണ്. അ​ത്​ ശാ​സ്ത്രീ​യ​മാ​യി നീ​ക്കം ചെ​യ്യു​ക​യാ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി വേ​ർ​തി​രി​ച്ചെ​ടു​ത്ത് സം​സ്ക​രി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് ബ​യോ​മൈ​നി​ങ്.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം.​എ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സ്സി ആ​ന്റ​ണി, വി​ദ്യാ​ഭ്യാ​സ ക​ലാ- കാ​യി​ക​കാ​ര്യ സ്റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പി.​ജി രാ​ജ​ശേ​ഖ​ര​ന്‍, വാ​ര്‍ഡ്‌ കൗ​ണ്‍സി​ല​ര്‍മ​രാ​യ ക​വി​ത അ​ജി, ജി​തേ​ഷ്, ജോ​സ് മ​ഠ​ത്തി​ല്‍, ഹെ​ല്‍ത്ത് ഇ​ൻ​സ്പെ‍ക്ട​ര്‍ പ്ര​ദീ​പ്‌ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Bio mining project started in Thodupuzha municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.