തൊടുപുഴ: യൂത്ത് കോൺഗ്രസിന്റെ സമരങ്ങളെ അടിച്ചമർത്തുവാനായി പൊലീസ് ഗുണ്ടാ അക്രമം അഴിച്ചുവിടുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്ന് പ്രകടനവുമായെത്തിയ പ്രവർത്തകരെ തൊടുപുഴ മുനിസിപ്പൽ ഓഫിസിന് മുന്നിൽ തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായെത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് മുകളിൽ കയറിയത് സംഘർഷത്തിനിടയാക്കി. ഒടുവിൽ നേതാക്കളെത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്. നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ. ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അരുൺ പൂച്ചക്കുഴി, നേതാക്കളായ ടോണി തോമസ്, ബിപിൻ ഈട്ടിക്കൻ, ബിപിൻ അഗസ്റ്റിൻ, ഷാനു ഷാഹുൽ, എം.എച്ച് സജീവ്, പി.ആർ രാജേഷ് ബാബു എന്നിവർ സംസാരിച്ചു. ഫൈസൽ ടി.എസ്, ജോസുകുട്ടി ജോസഫ്, ജോജോ വെച്ചൂർ, റഹ്മാൻ ഷാജി, അൽത്താഫ് സുധീർ, പ്രിൻസ് ജോർജ്, ഫിലിപ്പ് ജോമോൻ, ജോസ് കെ പീറ്റർ, ബിപിൻ ജോസഫ്, ജോബിസ് മുട്ടം, കെ.എം ഷാജഹാൻ, റഷീദ് കപ്രാട്ടിൽ, ലിജോ മഞ്ചപ്പിള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.