മൂലമറ്റം: കോവിഡും കണ്ടക്ടർമാരുടെ കുറവും മൂലം മൂലമറ്റം കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെന്ററിൽ ബസ് സർവിസ്വെട്ടിക്കുക്കുന്നു. 10 കണ്ടക്ടർമാരുടെ കുറവാണ് മൂലമറ്റത്തുള്ളത്. ഇതിനുപുറമെ 12 പേർക്ക് കോവിഡ് കൂടി ബാധിച്ചു.
പ്രതിദിനം 25 ബസുകൾ വരെ സർവിസ് നടത്തിയിരുന്ന ഇവിടെ ഇപ്പോൾ 12 ബസുകൾ മാത്രമാണ് സർവിസിന് അയക്കുന്നത്. ഗ്രാമീണ മേഖലയിൽ മിക്ക ബസുകളും സർവിസ് മുടങ്ങുന്നത് പതിവായി. നല്ല വരുമാനം ഉണ്ടായിരുന്ന കോഴിക്കോട് -കൂമ്പാറ സർവിസ് നിലച്ചിട്ട് ആഴ്ചകളായി. ഇതോടൊപ്പം പ്രധാനപ്പെട്ട പല സർവിസുകളും മുടങ്ങി. ഇതോടൊപ്പം സർവിസ് മുടങ്ങുന്നത് ഡിപ്പോയുടെ വരുമാനത്തെയും ബാധിക്കും. വരവ് കുറഞ്ഞാൽ മൂലമറ്റത്തെ ഓപറേറ്റിങ് സെന്റർ പദവി നഷ്ടപ്പെടുന്നതിനും സെന്റർ പൂട്ടി ബസ് സ്റ്റാൻഡ് മാത്രമായി മാറുന്നതിനും കാരണമാകും. ഇതിന്റെ ഭാഗമായാണ് മൂലമറ്റത്ത് റീജനൽ വർക്ഷോപ് പ്രവർത്തനം തുടങ്ങിയത് എന്നാണ് സൂചന.
ഘട്ടംഘട്ടമായി ഡിപ്പോ നിർത്തലാക്കി മൂലമറ്റം കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷൻ വർക്ഷോപ്പായി മാറുന്ന കാലം വിദൂരമല്ലെന്നാണ് ചില ജീവനക്കാർ തന്നെ പറയുന്നത്. ബസ് സർവിസ് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.