തൊടുപുഴ: ഓണക്കാലത്തെ മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയാനും ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ഇടുക്കി എക്സൈസ് ഡിവിഷന് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിക്കും.
ആഗസ്റ്റ് ആറിന് രാവിലെ ആറ് മുതല്‍ സെപ്റ്റംബര്‍ അഞ്ചു രാത്രി 12 വരെയായിരിക്കും കണ്ട്രോള് റൂം പ്രവര്‍ത്തനം.
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തൊടുപുഴ ഡിവിഷനല്‍ കണ്ട്രോള് റൂമില്‍ താഴെപ്പറയുന്ന ടോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്പറുകളില്‍ അറിയിക്കാം.
ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാൻ സര്‍ക്കിള്‍തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ് ടീമിനെ നിയമിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.