തൊടുപുഴ: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്ത കേസുകളിലെ പ്രതിയെ കരിമണ്ണൂർ കേരള ബാങ്ക് ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുത്തു. ഇടുക്കി ബൈസൺവാലി വാകത്താനത്ത് ബോബി ഫിലിപ്പിനെയാണ് കരിമണ്ണൂർ പൊലീസ് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഇവിടെനിന്ന് മുക്കുപണ്ടം പണയം വെച്ച് 3,20,000 തട്ടിയിരുന്നു. 2023 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി രണ്ടുതവണ കരിമണ്ണൂർ കേരള ബാങ്ക് ബ്രാഞ്ചിൽ 89 ഗ്രാം മുക്കുപണ്ടം പണയംവെച്ചാണ് പണം തട്ടിയത്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ 45ലധികം സമാന കേസുകളുണ്ട്. ഇയാൾ ഗോവയിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം നാട്ടിൽ തിരികെ എത്തിയപ്പോൾ സമാന കുറ്റകൃത്യത്തിന് മരട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കി.
കരിമണ്ണൂർ എസ്.ഐ കെ.ജെ. ജോബി, സിവിൽ പൊലീസ് ഓഫിസർമാരായ കെ.പി. അനിൽ, മുജീബ്, രാകേഷ്, അബ്ദുൽ റസാഖ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.