തൊടുപുഴ: തൊടുപുഴയിൽ പുതിയ 110 കെ.വി സബ് സ്റ്റേഷൻ നിർമിക്കുന്നതിന് സാധ്യതാ പഠനം നടത്തിവരികയാണെന്നും പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ തുടർ നടപടി സ്വീകരിക്കുമെന്നും വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
നിയമസഭയിൽ പി.ജെ. ജോസഫ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇടുക്കി രണ്ടാം ഘട്ടം വൈദ്യുതിപദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ടിന്റെ കരട് തയാറാക്കി കേന്ദ്ര വൈദ്യുതി അതോറിറ്റി, കേന്ദ്ര ജല കമീഷൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നീ കാര്യാലയങ്ങളിൽ വിവിധ അനുമതികൾക്കായി സമർപ്പിച്ചിട്ടുണ്ട്.
ഇടുക്കി രണ്ടാംഘട്ട വൈദ്യുത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് പാരിസ്ഥിതിക അനുമതിക്കുള്ള ടേംസ് ഓഫ് റഫറൻസിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.800 മെഗാവാട്ട് വൈദ്യുതി അധികം ഉത്പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.