തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമാണത്തിനിടെ പഞ്ചായത്തിൽനിന്ന് ലഭിച്ച ധനസഹായത്തോടെ നിർമിച്ച വീടിന് ബലക്ഷയം സംഭവിച്ച സാഹചര്യത്തിൽ സംരക്ഷണഭിത്തി നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പൊതുമരാമത്ത് വകുപ്പ് (നിരത്തുവിഭാഗം) എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്. ഉപ്പുതോട് ചിറ്റടിക്കവല സ്വദേശിനി മേരി ജോസഫിന്റെ വീടിന് സംരക്ഷണഭിത്തി നിർമിക്കാനാണ് ഉത്തരവ്.
മരിയാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരോട് കമീഷൻ റിപ്പോർട്ട് തേടിയിരുന്നു. പ്രകാശ് -കരിക്കിന്മേട്- ഉപ്പുതോട് റോഡ് നിർമാണത്തിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. സംരക്ഷണഭിത്തി നിർമിക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി റിപ്പോർട്ടിൽ പറയുന്നു. വീടിന്റെ മുൻവശത്ത് പൊ തുമരാമത്ത് വകുപ്പ് നിർമിച്ച റോഡിന് മുകൾഭാഗത്തുള്ള സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്നും വീടിനും റോഡിന്റെ മണൽത്തിട്ടക്കുമായി ഭിത്തി നിർമിക്കേണ്ടത് അനിവാര്യമാണെന്നും പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചിരുന്നു. എന്നാൽ, ഇത് നിർമിക്കാൻ ഒരു നടപടിയും തുടങ്ങിയിട്ടില്ലെന്ന് പരാതിക്കാരി ബോധിപ്പിച്ചു. തുടർന്നാണ് ഉത്തരവ് പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.