മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ട്ടു; മി​ശ്ര വി​വാ​ഹി​ത​രു​ടെ മ​ക​ൾ​ക്ക് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു

തൊ​ടു​പു​ഴ: സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി അ​പേ​ക്ഷ ന​ൽ​കി ഒ​രു വ​ർ​ഷം വി​ല്ലേ​ജ് ഓ​ഫി​സി​ൽ ക​യ​റി​യി​റ​ങ്ങി​യ മി​ശ്ര വി​വാ​ഹി​ത​രു​ടെ മ​ക​ൾ​ക്ക് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ‍െൻറ ഇ​ട​പെ​ട​ലി​ൽ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു. ഹി​ന്ദു-​മ​ന്നാ​ൻ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​വേ​ണ്ടി ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ കൊ​ര​ങ്ങാ​ടി സ്വ​ദേ​ശി​നി ശ​ലോ​മി​ക്കാ​ണ് ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ൻ​റ​ണി ഡൊ​മി​നി​ക്കി‍െൻറ ഇ​ട​പെ​ട​ലി​ലൂ​ടെ ല​ഭി​ച്ച​ത്.

പി​താ​വ് ക്രി​സ്തു​മ​ത വി​ശ്വാ​സി​യാ​യ​തി​നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്ന് ദേ​വി​കു​ളം താ​ലൂ​ക്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞെ​ന്നാ​യി​രു​ന്നു പ​രാ​തി. എ​സ്.​എ​സ്.​എ​ൽ.​സി ബു​ക്കി​ൽ ഹി​ന്ദു മ​ന്നാ​ൻ എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​മീ​ഷ​ൻ ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന മീ​ന​ച്ചി​ൽ കാ​ണ​ക്കാ​രി വി​ല്ലേ​ജി​ൽ​നി​ന്ന് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച​താ​യി ത​ഹ​സി​ൽ​ദാ​ർ ക​മീ​ഷ​നെ അ​റി​യി​ച്ചു.

Tags:    
News Summary - Human Rights Commission intervened; Received caste certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.