തൊടുപുഴ: അന്തർസംസ്ഥാന തൊഴിലാളികൾ നടത്തിവന്ന ചീട്ടുകളി കേന്ദ്രത്തിൽനിന്ന് ഏഴുപേരെ പിടികൂടി. പശ്ചിമബംഗാൾ സ്വദേശികളായ മിത്രുൾ ഷെയ്‍ഖ് (26), എസ്.കെ. അലെൽ (24), ഹബീബ് മണ്ഡൽ (20), ഷഹാറുൾ ഷെയ്‍ഖ് (26), ജുയെൽ ഷെയ്‍ഖ് (23), അസം സ്വദേശികളായ അഷാദുൾ ഇസ്ലാം (26), ഹെച്ചൻ അലി (40) എന്നിവരാണ് തൊടുപുഴ ഡിവൈ.എസ്‍.പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇവരിൽനിന്ന് 58,750 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
ശനിയാഴ്ച രാത്രി 12ന് നഗരത്തിലെ അന്നപൂർണേശ്വരി ക്ഷേത്രത്തിന് സമീപമുള്ള അന്തർസംസ്ഥാന തൊഴിലാളികളുടെ അപ്പാർട്മെന്റിലായിരുന്നു ചീട്ടുകളി. കളിയിൽ ആകൃഷ്ടരായി ഇവർ നാട്ടിലേക്ക് പണം അയക്കാറില്ലെന്ന് പൊലീസ് പറയുന്നു. ഒരുമാസം മുമ്പ് ഇവിടെ ചീട്ടുകളിച്ച് പണം നഷ്‍ടപ്പെട്ട ഒരു തൊഴിലാളി ആത്മഹത്യ ചെയ്‍തിരുന്നു.
ഇതിൽ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു.ഇതിലൂടെയാണ് കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണം സംഘവും തൊടുപുഴ സി.ഐ വിഷ്‍ണുകുമാറും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.