തൊടുപുഴ: ചെറുപ്രായത്തില്‍ ബാധിച്ച ഗുരുതര രോഗത്തെ തോല്‍പ്പിക്കാനുള്ള പോരാട്ടത്തിലാണ് ഇടവെട്ടി പഞ്ചായത്ത് ആറാം വാർഡ് പറകുന്നേല്‍ വീട്ടില്‍ ഹരിയുടെ മകന് മനു (23). 2020 ഒക്ടോബറിലാണ് മനുവിന് ലിംഫോമാ കാൻസർ സ്ഥിരീകരിച്ചത്. വിശദ പരിശോധനകള്‍ക്കുശേഷം തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിലാണ് ചികിത്സ നടത്തുന്നത്. ആദ്യഘട്ടത്തില്‍ ബസിലായിരുന്നു യാത്ര. എന്നാല്‍, കീമോക്കുശേഷം ബസിലെ യാത്ര ശർദിയും തളര്‍ച്ചയും ഉള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കി. ഇതുമൂലം ചികിത്സക്കായി മനുവും പിതാവ് ഹരിയും 450 കിലോമീറ്റര്‍ ബൈക്കോടിച്ചാണ് തിരുവനന്തപുരത്തെത്തി മടങ്ങുന്നത്. നിലവില്‍ 18 പ്രാവശ്യം കീമോ ചെയ്തുകഴിഞ്ഞു. ഏതാനും നാള് കൂടി ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ്. പെയിന്റിങ് തൊഴിലാളിയായ പിതാവ് ഹരിയുടെ വരുമാനത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. വീട്ടമ്മയായ മാതാവാണ് മനുവിന്റെ പരിചരണം ഉള്‍പ്പെടെ നടത്തുന്നത്. മനുവിന്റെ ഇളയ സഹോദരന് അഖില്‍. മകന്റെ ചികിത്സക്കായി ഇടക്കിടെ തിരുവനന്തപുരത്തിന് പോകേണ്ടതിനാല്‍ ഹരിക്ക് ജോലിക്കുപോകാനാകുന്നില്ല. നാട്ടുകാരുടെ സഹായം കൊണ്ടുമാത്രമാണ് ഇതുവരെയുള്ള ചികിത്സ മുന്നോട്ടുകൊണ്ടുപോയിരുന്നത്. തുടര്‍ന്നുള്ള ചികിത്സക്കായി മനുവും കുടുംബവും സുമനസ്സുകളുടെ സഹായം തേടുകയാണ്. ഇതിനായി പ്രദേശവാസികളും ജനപ്രതിനിധികളും ചേര്‍ന്ന് ചികിത്സ സഹായ സമിതി രൂപവത്കരിച്ച് എസ്.ബി.ഐ തെക്കുംഭാഗം ബ്രാഞ്ചിൽ ബാങ്ക് അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍ 67235531119. ഐ.എഫ്.എസ്.സി കോഡ് -എസ്.ബി.ഐ.എൻ 0070408. മൊബൈൽ നമ്പർ- 9744627882 (ഹരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.