തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ്. കുരിശിങ്കല്‍-ചെമ്പകപ്പാറ റോഡ് നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡിന്റെ ശിലാസ്ഥാപന അനാച്ഛാദനം ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പണിക്കന്‍കുടി, മുള്ളരിക്കുടി, പെരിഞ്ചാംകുട്ടി വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്നതും കൊന്നത്തടി വാത്തിക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതുമായ ഈ റോഡിന് കഴിഞ്ഞ ബജറ്റിലാണ് ആറുകോടി രൂപ അനുവദിച്ചത്.
പണിക്കന്‍കുടിയില്‍ നിന്ന് ആരംഭിച്ച് അഞ്ചുമുക്ക് വഴി ചെമ്പകപ്പാറയില്‍ എത്തിച്ചേരുന്ന റോഡാണ് ഇത്. 5.025 കിലോമീറ്ററാണ് റോഡിന്റെ നീളം. റോഡിന്റെ ആദ്യത്തെ 2.1 കി.മീ ദൂരവും അവസാനത്തെ 0.70 കി.മീ ദൂരവും വിവിധ പദ്ധതികളിലായി ടാറിങ് നടത്തിയിരുന്നു.
ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി, കലുങ്കുകള്‍ എന്നിവയുടെ നിര്‍മാണം, വീതി കൂട്ടല്‍ തുടങ്ങിയവ പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നു. ആവശ്യമുള്ള ഭാഗങ്ങളില്‍ ഐറിഷ് ഓട, റോഡ് സുരക്ഷയ്ക്കുളള ക്രഷ് ബാരിയര്‍, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക.
പരിപാടിയില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി മല്‍ക്ക, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.