തൊടുപുഴ: പതിനഞ്ച് മാസം പ്രയമുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ മൂലമറ്റം ഇലപ്പിള്ളി സ്വദേശി സുനിത (28) എന്ന ജയ്സമ്മയെ ജീവപര്യന്തം കഠിന തടവിനും ലക്ഷംരൂപ പിഴയൊടുക്കാനും തൊടുപുഴ ഫസ്റ്റ് അഡീഷണൽ ജഡ്ജ് നിക്സൺ എം. ജോസഫ് ശിക്ഷിച്ചു.
ഇളയ കുട്ടി ആഷിനെയാണ് (ഒന്നര)കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ജയ്സമ്മ ആഷിനുമായി ഒറ്റക്ക് കിടന്ന ദിവസമാണ് സംഭവം. പുലർച്ച മുറിയിൽ ശബ്ദം കേട്ട് വീട്ടുകാർ വിളിച്ചപ്പോൾ ജയ്സമ്മ വാതിൽ തുറക്കുകയും പുറകോട്ടു മറിഞ്ഞു വീഴുകയുമായിരുന്നു.
പെട്ടന്നുതന്നെ അയൽവാസികളെ കൂട്ടി കുട്ടിയെയും ജയ്സമ്മയെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സാഹചര്യ- ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരിയായി കണ്ടെത്തി ശിക്ഷിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.എസ് രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.