തൊടുപുഴ: ജില്ലയില്‍ 10, 11, 12 തീയതികളില്‍ നടക്കുന്ന നവകേരള സദസ്സിനോട് അനുബന്ധിച്ച് തൊടുപുഴ നിയോജകമണ്ഡലത്തിലെ മുന്നൊരുക്കം കലക്ടര്‍ ഷീബാ ജോര്‍ജ് വിലയിരുത്തി. അഞ്ച് മണ്ഡലങ്ങളിലും സംഘാടക സമിതികളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാണ്. പരാതികള്‍ സ്വീകരിക്കാന്‍ ഓരോ മണ്ഡലത്തിലും 20 കൗണ്ടർ വീതം ഒരുക്കും. ജില്ല ഭരണകൂടത്തിന്റെയും യുവജനസംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ പ്രചാരണപരിപാടികളാണ് നടക്കുന്നത്. കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച മൂന്നിന് വനിതകളുടെ മെഗാതിരുവാതിര ബോയ്സ് ഗ്രൗണ്ടില്‍ നടക്കും.
10ന് വൈകീട്ട് ആറിന് തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഗാന്ധി സ്ക്വയര്‍ മൈതാനത്ത് നടക്കും. ഇടുക്കി മണ്ഡലത്തില്‍ 11ന് രാവിലെ 9.30 ന് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പന്തലില്‍ പ്രഭാതയോഗം നടക്കും. 11ന് ഐ.ഡി.എ ഗ്രൗണ്ടില്‍ നവകേരള സദസ്സ്. രണ്ട് മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും. അടിമാലി ടൗണില്‍ 2.45ന് സ്വീകരണം. തുടര്‍ന്ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നവകേരള സദസ്സ് നടത്തും.
ഉടുമ്പന്‍ചോല മണ്ഡലത്തിലെ പരിപാടി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് ആറിനാണ്. രാത്രി പീരുമേട് മണ്ഡലത്തിലേക്ക് തിരിക്കും. 12ന് രാവിലെ തേക്കടിയിലായിരിക്കും മന്ത്രിസഭ യോഗം. രാവിലെ 11ന് പീരുമേട് മണ്ഡലത്തിലെ നവകേരള സദസ്സ് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.