തൊടുപുഴ: ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങുന്നു. ക്ലബുകളുടെയും മറ്റ് സംഘടനകളുമൊക്കെ ഓണാഘോഷ പരിപാടികൾ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഓഫറുകളുമായി ഗൃഹോപകരണ, വസ്ത്ര വ്യാപാര കേന്ദ്രങ്ങളും സജീവമായിക്കഴിഞ്ഞു. ഓണാഘോഷത്തിന് രുചി പകരാൻ ഉപ്പേരി വിപണി ഒരുങ്ങിത്തുടങ്ങി. പലചരക്ക് - പച്ചക്കറി വ്യാപാരികളും ഓണം അടുത്തതോടെ പ്രതീക്ഷയിലാണ്. കൃഷിവകുപ്പിെൻറയും കൺസ്യൂമർ ഫെഡിെൻറയും ഓണച്ചന്തകൾ, സപ്ലൈകോ ഓണംമേളകൾ, പായസം മേളകൾ, വഴിയോരക്കച്ചവടം എന്നിവയൊക്കെയായി വരും ദിവസങ്ങളിൽ ഓണവിപണി കൂടുതൽ ഉഷാറാകും. ഓണവിപണിയിൽ താരം വസ്ത്ര വിപണി തന്നെയാണ്. പുത്തൻ സ്റ്റോക്കുകളുമായാണ് വസ്ത്ര വിപണി ഒരുങ്ങിയിരിക്കുന്നത്.
ജില്ലയിൽ 54 ഓണച്ചന്തകൾ കൃഷി വകുപ്പിെൻറ നേതൃത്വത്തിൽ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 25ന് തുടങ്ങി 28ന് വൈകീട്ട് 7.30 വരെ പ്രവർത്തിക്കുന്ന രീതിയിലാകും ചന്തകൾ. ഇടുക്കിയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന വിളകളും ഹോർട്ടികോർപ്പിൽനിന്നുള്ള ശീതകാല പച്ചക്കറികളും ശേഖരിച്ചാണ് ചന്തകളിൽ എത്തിക്കുക.
ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി സാധനങ്ങൾ എത്തിക്കും. മറയൂർ ശർക്കര ഉൾപ്പെടെയുള്ളയും ചന്തയിൽ വിൽക്കും.
പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള കൃഷിക്കൂട്ടങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളും വിൽപനക്കെത്തിക്കും. സൗജന്യ കിറ്റ് 34611 കുടുംബങ്ങൾക്ക് ജില്ലയിൽ ഓണത്തിന് 34611 കുടുംബങ്ങൾക്ക് ഓണത്തിന് സൗജന്യ കിറ്റ് ലഭിക്കും.
എ.എ.വൈ കാർഡ് ഉടമകൾക്ക് മാത്രമാണ് ഇത്തവണ കിറ്റ് ലഭിക്കുക. താലൂക്കുകളിൽ തൊടുപുഴ-7761, ഉടുമ്പൻചോല- 5903, ദേവികുളം 9594, ഇടുക്കി -6439, പീരുമേട് 4914 എന്നിങ്ങനെയാണ് ഗുണഭോക്താക്കൾ. 20 മുതൽ റേഷൻ കടകളിലൂടെയാണ് വിതരണം. കൺസ്യൂമർ ഫെഡിെൻറ നേതൃത്വത്തിൽ 65 സൊസൈറ്റിയിലും എട്ട് ത്രിവേണി സ്റ്റോറിലും ഓണച്ചന്തകൾ നടക്കും.
കട്ടപ്പന: സപ്ലൈകോ ഓണം ഫെയര്‍ 2023ന് കട്ടപ്പനയില്‍ തുടക്കമായി. സപ്ലൈകോ ഓണം ഫെസ്റ്റിെൻറ ഭാഗമായി നടത്തുന്ന ജില്ലതല ഓണം ഫെയര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു.
കട്ടപ്പന മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്പേഴ്സൻ ഷൈനി സണ്ണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മനോജ് ആദ്യവില്പന ആരംഭിച്ചു. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ജാന്‍സി ബേബി പച്ചക്കറി സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു.
ഈമാസം 28 വരെ രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് ഓണം ഫെയര്‍. 23 മുതല്‍ 28 വരെ താലൂക്കുതല ഫെയറുകളും നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്. 13 ഇനം സബ്സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും കുറഞ്ഞവിലയില്‍ ഫെയറുകളില്‍ ലഭ്യമാകും. ശീതീകരിച്ച ജര്‍മന്‍ ഹാങ്ങറിലാണ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.