തൊടുപുഴ: ജില്ല ആയുര്‍വേദ ആശുപത്രിയിൽ ഇനി കുട്ടികളുടെ കിടത്തിച്ചികിത്സയിൽ കൂടുതൽ സൗകര്യം. നിര്‍മാണം പൂര്‍ത്തിയാക്കിയ കുട്ടികളുടെ വാര്‍ഡ് തുറന്നുനല്‍കി.
പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷതവഹിച്ചു. രണ്ട് കോടി ചെലവഴിച്ചാണ് മൂന്നുനില കെട്ടിടം നിര്‍മിച്ചത്. 20ഓളം കുട്ടികളെ കിടത്തിച്ചികിത്സിക്കാനാകുന്ന തരത്തില്‍ അഞ്ച് കിടക്ക വീതമുള്ള നാല് വാര്‍ഡ് ഒരുക്കിയിട്ടുണ്ട്.
കണ്‍സള്‍ട്ടിങ് മുറി, ട്രീറ്റ്മെന്റ് മുറി, നഴ്സിങ് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ലിഫ്റ്റ് സംവിധാനം ഏര്പ്പെടുത്താനാകുന്ന തരത്തിലാണ് നിര്‍മാണം. കുട്ടികളുടെ ചികിത്സയില്‍ ആയുര്‍വേദത്തിന്റെ കൂടുതല്‍ സാധ്യതകള്‍ നിലനില്ക്കുമ്പോള് ജില്ല ആശുപത്രിയിലെ സൗകര്യം പൊതുജനത്തിന് ഗുണകരമാകും. തൊടുപുഴ പൊതുമരാമത്ത് വിഭാഗത്തിനായിരുന്നു നിര്‍മാണച്ചുമതല. നിലവില്‍ 100 കിടക്കയാണ് ആശുപത്രിയിലുള്ളത്.
ഡീന്‍ കുര്യാക്കോസ് എം.പി, ജില്ല പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളായ കെ.ജി. സത്യൻ, ഇന്ദു സുധാകരൻ, ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍ പി. ജയ്നി, ആശുപത്രി സൂപ്രണ്ട് ബി. എസ്. മിനി, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ജോര്‍ജ് മാത്യു, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ. സുധീപ്, എം.ജെ. ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.