ക​ന​ത്ത മ​ഴ​യി​ൽ പാ​ലാ-​തൊ​ടു​പു​ഴ റൂ​ട്ടി​ൽ പ്രൈ​വ​റ്റ് ബ​സ്​​സ്റ്റാ​ൻ​ഡി​ന് സ​മീ​പം വെ​ള്ളം ക​യ​റി റോ​ഡ് പു​ഴ​യാ​യ​പ്പോ​ൾ

ജില്ലയില്‍ മഴ തുടരുന്നു; ഇന്ന്​ യെല്ലോ അലര്‍ട്ട്

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്നു. ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്​​ച 24 മ​ണി​ക്കൂ​റി​ല്‍ 64.5 മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും ബു​ധ​നാ​ഴ്ച മ​ഴ ല​ഭി​ച്ചു.

ബു​ധ​നാ​ഴ്ച മൂ​ന്ന്​ മ​ണി​യോ​ടെ​യാ​ണ്​ തൊ​ടു​പു​ഴ​യി​ൽ മ​ഴ തു​ട​ങ്ങി​യ​ത്. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. മ​ണ​ക്കാ​ട് ജ​ങ്ഷ​ന്‍, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പം, കി​ഴ​ക്കേ​യ​റ്റം, റോ​ട്ട​റി ജ​ങ്ഷ​ന്‍ എ​ന്നി​വ​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം പൊ​ങ്ങി.

തു​ലാ​മ​ഴ ത​ക​ർ​ത്ത് പെ​യ്ത​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ല​ഭി​ച്ച​ത് 12 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണ്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ ക​ണ​ക്കു​പ്ര​കാ​രം പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ 67 ശ​ത​മാ​ന​വും തി​രു​വ​ന​ന്ത​പു​ര​ത്ത് 57 ശ​ത​മാ​ന​വും അ​ധി​ക മ​ഴ ല​ഭി​ച്ചു. ഇ​ടു​ക്കി, വ​യ​നാ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് ശ​രാ​ശ​രി​യെ​ക്കാ​ൾ കു​റ​വ് മ​ഴ ല​ഭി​ച്ച​ത്. വ​യ​നാ​ട് 30 ശ​ത​മാ​ന​വും ക​ണ്ണൂ​ർ 14 ശ​ത​മാ​ന​വും ഇ​ടു​ക്കി​യി​ൽ 11 ശ​ത​മാ​ന​വും കു​റ​വ് മ​ഴ ല​ഭി​ച്ചു. ആ​ല​പ്പു​ഴ 34 ശ​ത​മാ​ന​വും കാ​സ​ർ​കോ​ട്​ 13, കൊ​ല്ലം 12, കോ​ട്ട​യം 16, മ​ല​പ്പു​റം 6, പാ​ല​ക്കാ​ട് 10, തൃ​ശൂ​ർ 3, എ​റ​ണാ​കു​ളം 20 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളി​ൽ ല​ഭി​ച്ച അ​ധി​ക മ​ഴ.

Tags:    
News Summary - Rain continues in the district; Yellow alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.