ജീവിതം ദുരിതം; വി​ര​മി​ച്ച തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്നു

തൊ​​ടു​​പു​​ഴ: തേ​​യി​​ല​ത്തോ​​ട്ട​​ങ്ങ​​ളി​​ൽ വ​​ർ​​ഷ​​ങ്ങ​​ളോ​​ളം ജോ​​ലി​​യെ​​ടു​​ത്ത് വി​​ര​​മി​​ച്ച​​വ​​രും പി​​രി​​ഞ്ഞു​പോ​​യ​​വ​​രു​​മാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ഗ്രാ​​റ്റു​​വി​​റ്റി ഉ​​ൾ​​പ്പെ​​ടെ​ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ നി​​ഷേ​​ധി​​ക്കു​​ന്നു.

തോ​​ട്ട​​ങ്ങ​​ളി​​ൽ മ​​ഞ്ഞും മ​​ഴ​​യും വെ​​യി​​ലു​​മേ​​റ്റ് ക​​ഠി​​നാ​​ധ്വാ​​നം ചെ​​യ്ത തൊ​​ഴി​​ലാ​​ളി​​ക​​ളോ​​ടാ​​ണ് മാ​​നേ​​ജ്മെ​​ന്‍റു​​ക​​ളു​​ടെ അ​​വ​​ഗ​​ണ​​ന. തോ​​ട്ടം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണെ​​ന്ന കാ​​ര​​ണം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് പ​​ല എ​​സ്റ്റേ​​റ്റ് ഉ​​ട​​മ​​ക​​ളും ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ നി​​ഷേ​​ധി​​ക്കു​​ന്ന​​ത്. ജി​​ല്ല​​യി​​ൽ വി​​വി​​ധ തേ​​യി​​ല​ത്തോ​​ട്ട​​ങ്ങ​​ളി​​ലാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് വി​​ര​​മി​​ക്ക​​ൽ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കാ​​നു​​ണ്ടെ​​ന്നാ​​ണ് ക​​ണ​​ക്ക്. ഒ​​ട്ടേ​​റെ തൊ​​ഴി​​ലാ​​ളി​​ക​​ൾ ജോ​​ലി​​യു​​ടെ ഫ​​ല​​യാ​​യി ല​​ഭി​​ച്ച രോ​​ഗ​ങ്ങ​ൾ പേ​റി മ​ൺ​മ​റ​ഞ്ഞു. ​

ഇ​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്കും ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്നി​​ല്ല. രോ​​ഗി​​ക​​ളാ​​യി കി​​ട​​പ്പി​​ലാ​​യ​​വ​​രും ഗ്രാ​​റ്റു​​വി​​റ്റി ല​​ഭി​​ക്കാ​​ത്ത​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടും. ഇ​​ടി​​ഞ്ഞു പൊ​​ളി​​ഞ്ഞു വീ​​ഴാ​​റാ​​യ ല​​യ​​ങ്ങ​​ളി​​ലാ​​ണ് ഇ​​പ്പോ​​ഴും തൊ​​ഴി​​ലാ​​ളി​​ക​​ൾ ദു​​രി​​ത ജി​​വി​​തം ന​​യി​​ക്കു​​ന്ന​​ത്. ആ​​നൂ​​കൂ​​ല്യം ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ലാ​​ണ് തൊ​​ഴി​​ലാ​​ളി​​ക​​ൾ ഇ​​പ്പോ​​ഴും ത​​ക​​ർ​​ന്ന ല​​യ​​ങ്ങ​​ളി​​ൽ ത​​ന്നെ ക​​ഴി​​യു​​ന്ന​​ത്.

വാ​​ഗ​​മ​​ണ്‍ എം.​എം.​​ജെ പ്ലാ​​ന്‍റേ​ഷ​​ൻ, പീ​​രു​​മേ​​ട് ടീ ​​ക​മ്പ​​നി, ബ​​ഥേ​​ൽ എ​​സ്റ്റേ​​റ്റ്, ചി​​ന്നാ​​ർ എ​​സ്റ്റേ​​റ്റ്, ഹെ​​ലി​​ബ​​റി​​യ എ​​സ്റ്റേ​​റ്റ്, പോ​​പ്സ​​ണ്‍ ക​​മ്പ​​നി, എ.​​വി.​ജെ ക​​മ്പ​​നി തു​​ട​​ങ്ങി വി​​വി​​ധ തോ​​ട്ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കാ​​ണ് ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കാ​​നു​​ള്ള​​ത്. വി​​ര​​മി​​ച്ച​​വ​​ർ​​ക്ക് 45 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ലും സ്വ​​മേ​​ധ​​യാ പി​​രി​​ഞ്ഞു​പോ​​കു​​ന്ന​​വ​​ർ​​ക്ക് 90 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ലും ആ​​നു​​കൂ​​ല്യം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് നി​​ബ​​ന്ധ​​ന.

വി​​ര​​മി​​ക്ക​​ൽ ആ​​നു​​കൂ​​ല്യ​​ത്തി​​ന്​ പു​​റ​​മേ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ല​​ഭി​​ച്ചി​​രു​​ന്ന ചി​​കി​​ത്സാ​സ​​ഹാ​​യം അ​ട​ക്കം ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും ഇ​​പ്പോ​​ൾ ല​​ഭി​​ക്കു​​ന്നി​​ല്ല.

അ​​തി​​നി​​ടെ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ആ​​നു​​കൂ​​ല്യം ന​​ൽ​​കാ​​നാ​​യി തോ​​ട്ടം മു​​റി​​ച്ച്​ വി​​ൽ​​പ്പ​​ന ന​​ട​​ത്തു​​ക​​യും തോ​​ട്ട​​ത്തി​​ലു​​ള്ള വ​​ൻ​​മ​​ര​​ങ്ങ​​ൾ വി​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. എ​​ന്നി​​ട്ടും എ​​സ്റ്റേ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റു​​ക​​ൾ ആ​​നൂ​​കൂ​​ല്യം ന​​ൽ​​കാ​​ൻ ത​​യാ​​റാ​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് തൊ​​ഴി​​ലാ​​ളി​​ക​​ൾ ആ​​രോ​​പി​​ക്കു​​ന്ന​​ത്.

ഉ​​ൽ​പാ​​ദ​​ന​ ചെ​​ല​​വ്​ പ​തി​ന്മ​ട​ങ്ങാ​യ​തോ​ടെ തേ​​യി​​ല വ്യ​​വ​​സാ​​യം ന​​ഷ്ട​​ത്തി​​ലാ​​യ​​താ​​ണ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​തി​​ന്​ ത​​ട​​സ്സ​​മാ​​യ​​തെ​​ന്നാ​​ണ് മാ​​നേ​​ജ്മെ​​ന്‍റു​​ക​​ളു​​ടെ നി​​ല​​പാ​​ട്.

Tags:    
News Summary - Retired plantation workers denied benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.