തൊടുപുഴ: ഞായറാഴ്ച പുലർച്ചയുണ്ടായ തീപിടിത്തത്തിൽ കാരിക്കോട് പലചരക്ക് - സ്റ്റേഷനറി വ്യാപാര സ്ഥാപനം കത്തി നശിച്ചു. കാരിക്കോട് ജങ്ഷനിലെ അമ്പാടി സ്റ്റോഴ്സാണ് കത്തി നശിച്ചത്. 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തോപ്പിൽ ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പുലർച്ച മൂന്നരയോടെ സമീപത്തെ ഹോട്ടലിലെ ജീവനക്കാരൻ ജോലിക്കെത്തിയപ്പോഴാണ് തീപടരുന്നത് കണ്ടത്.
തൊടുപുഴ ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂനിറ്റും, കല്ലൂർക്കാട് നിന്ന് ഒരു യൂനിറ്റും എത്തിയാണ് തീയണച്ചത്. ഫയർഫോഴ്സിന്റെ അവസരോചിത ഇടപെടൽ തൊട്ടടുത്ത ആയുർവേദ മരുന്നുകട ഉൾപ്പെടെ സ്ഥാപനങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചു. ജില്ല ഫയർ ഓഫിസർ കെ.ആർ. ഷിനോയി, സ്റ്റേഷൻ ഓഫിസർ അബ്ദുൽ സലാം, സീനിയർ ഫയർ ഓഫിസർ സാജൻ വർഗീസ്, കല്ലൂർക്കാട് സ്റ്റേഷൻ ഓഫിസർ കെ.കെ. ബിനോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.