തൊടുപുഴ: ക്രിസ്മസ് കാലം ഇങ്ങെത്തിയതോടെ നഗരവീഥികളിൽ നക്ഷത്രദീപങ്ങൾ മിഴി തുറന്നു. പല വർണങ്ങളിൽ, ഡിസൈനുകളിൽ, രൂപങ്ങളിൽ നക്ഷത്രങ്ങൾ എത്തിത്തുടങ്ങി. എൽ.ഇ.ഡി, പേപ്പർ നക്ഷത്രങ്ങളാണ് മുഖ്യാകർഷണം. 100 മുതൽ 500 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങളുമുണ്ട്. പുൽക്കൂടുകളിൽ തൂക്കുന്ന ചെറിയ നക്ഷത്രങ്ങൾ 10 രൂപ മുതൽ ലഭ്യമാണ്. എൽ.ഇ.ഡിക്ക് 200-1000 രൂപ വരെയാണ് വില.
ക്രിസ്മസ് രാവുകളെ വർണാഭമാക്കുന്ന എൽ.ഇ.ഡി മാല ബൾബുകൾ 150 രൂപ മുതൽ നിരക്കിൽ ലഭ്യമാണ്. സാന്താക്ലോസിന്റെ വേഷവും മുഖംമൂടിയും തൊപ്പിയുമെല്ലാം എത്തിക്കഴിഞ്ഞു. തടിയിലും ചൂരലിലും തീർത്ത പുൽക്കൂടുകളും വിപണിയിലുണ്ട്.
ചൂരൽ കൊണ്ടുള്ള പുൽക്കൂട് 700 രൂപ മുതൽ ലഭ്യമാണ്. തടികൊണ്ടുള്ള പുൽക്കൂടിന് 500 രൂപ മുതലാണ് വില. രണ്ടടി മുതൽ 10 അടി വരെ ഉയരമുള്ള ക്രിസ്മസ് ട്രീകളും വിൽപനക്കുണ്ട്. കോവിഡ് പ്രതിസന്ധികൾ ഒഴിഞ്ഞതിനാൽ ഇത്തവണ വിപുലമായ ക്രിസ്മസ് ആഘോഷ പരിപാടികൾ നടക്കുമെന്നാണ് വിപണിയിലെ പ്രതീക്ഷ. ഡിസംബർ ആദ്യവാരത്തോടെ കൂടുതൽ സജീവമാകുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.