തൊടുപുഴ: നഗരത്തിെൻറ വികസനത്തിനായി തയാറാക്കിയ മാസ്റ്റർ പ്ലാനിനെക്കുറിച്ച് വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച നഗരസഭ സ്പെഷൽ കൗൺസിൽ യോഗം ചേരും. രാഷ്ട്രീയ പാർട്ടികൾ, വ്യാപാരികൾ, െറസി. അസോസിയേഷനുകൾ തുടങ്ങി വിവിധ മേഖലകളിൽനിന്ന് ആക്ഷേപങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വിഷയത്തിൽ സ്പെഷൽ കൗൺസിൽ ചേരാൻ തീരുമാനിച്ചത്.
മറ്റു പല നഗരസഭകളുടെയും മാസ്റ്റർപ്ലാൻ അംഗീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടും തൊടുപുഴയിൽ കരട് പ്രസിദ്ധീകരിക്കാൻ കഴിയാത്ത സാഹചര്യമാണ്. പല പദ്ധതികളും നഗരവാസികൾക്ക് ദുരിതം വിതക്കുന്നതാണെന്നാണ് പ്രധാന ആക്ഷേപം. പ്ലാനിൽ ഭേദഗതി വരുത്തുകയോ മരവിപ്പിക്കുകയോ ചെയ്യണമെന്ന ആവശ്യമായി യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയുമടക്കം രംഗത്തുണ്ട്. നഗര വികസനത്തിന് തങ്ങളാരും എതിരല്ലെന്നും ജനദ്രോഹപരമായ നടപടി പിൻവലിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ മാസ്റ്റര്‍ പ്ലാന്‍ സ്റ്റേ ചെയ്യണെമന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ജില്ല ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് പ്ലാന്‍ പരിഷ്കരിക്കണമെന്നും പൊതു നിരത്തുകളുടെ വീതി, കൃഷിയിടങ്ങള്‍, വാണിജ്യ ആവശ്യത്തിനുള്ള സ്ഥലങ്ങള്‍ എന്നിവ സംബന്ധിച്ച പ്ലാനിലെ നിർദേശങ്ങൾ യുക്തിസഹമായിരിക്കണമെന്നും നിർദേശമുയർന്നു.
അടുത്തിടെ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് വിഷയം അജണ്ടയിൽ ഉൾപ്പെടുത്തി നഗരസഭ കൗൺസിലിൽ ചർച്ചക്കുവന്നെങ്കിലും ചില കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്ന് വിഷയം വിശദ ചർച്ചക്കായി മാറ്റിവെക്കുകയായിരുന്നു. അതേസമയം നടപ്പാക്കാൻ വൈകുന്നത് വിവിധ ഫണ്ടുകളുടെ ലഭ്യതയിലടക്കം പ്രതിസന്ധിയുണ്ടാക്കുമെന്ന് നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ് പറഞ്ഞു.
മാസ്റ്റർ പ്ലാനിനെതിരെ വിവിധ സംഘടനകളും
ഇതിനോടകം തന്നെ നഗരത്തിെൻറ വിവിധ മേഖലകളിൽനിന്നുള്ള പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. മാസ്റ്റർ പ്ലാനിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വ്യാഴാഴ്ച എൽ.ഡി.എഫ് നേതൃത്വത്തിൽ മുതലക്കോടം പൗരസമിതി നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. അശാസ്ത്രീയമായ പല നിര്‍ദേശങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഇവരുടെ ആക്ഷേപം.
വിജ്ഞാപനം മരവിപ്പിക്കണമെന്നാവശ്യപ്പെട്ടും ബദൽ നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമായി ഡിസംബർ നാലിന് ജനകീയ സഭ സംഘടിപ്പിക്കാനൊരുങ്ങുകയാണ് റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ട്രാക്. വിവിധ വിഭാഗം ജനങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഡിസംബർ നാലിന് വൈകീട്ട് മൂന്നിന് തൊടുപുഴ കാഡ്സ് വില്ലേജ് സ്ക്വയർ ഒാഡിറ്റോറിയത്തിലാണ് ജനകീയ സഭ. ജനവിരുദ്ധ നിർദേശങ്ങൾ ഒഴിവാക്കി ഭേദഗതി ചെയ്യണമെന്നാണ് നഗര വികസന സമിതി ആവശ്യപ്പെടുന്നത്. വ്യാപാരികളുടെയും ജനങ്ങളുടെയും ആശങ്കകൾ കണ്ടില്ല എന്ന് നടിക്കരുതെന്ന് തൊടുപുഴ മർച്ചൻറ്സ് അസോസിഷേനും ആവശ്യപ്പെടുന്നു. പ്ലാന്‍ ഭേദഗതി ചെയ്യണമെന്ന് മുതലക്കോടം സെൻറ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗവും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.