തൊടുപുഴ: തെരുവുനായ് ശല്യം നിയന്ത്രിക്കുന്നതിനുള്ള ജില്ലതല തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിെൻറ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍നിന്നുള്ളവര്‍ക്ക് തെരുവുനായെ പിടികൂടുന്നതിന് പരിശീലനം നല്‍കി.
വാഗമണ്‍ ലൈവ്‌സ്റ്റോക്ക് ട്രെയിനിങ് സെന്‍ററില്‍ നടത്തിയ പരിശീലനം ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ബിനോയി പി.മാത്യു ഉദ്ഘാടനം ചെയ്തു.
തിയറി ക്ലാസും പ്രായോഗിക പരിശീലനവും ഉള്‍പ്പെടെ സംഘടിപ്പിച്ച പരിശീലനത്തില്‍ വിവിധ പഞ്ചായത്തുകളില്‍നിന്ന് 44പേര്‍ പങ്കെടുത്തു. പരിചയസമ്പന്നരായ നായ്പിടിത്തക്കാരും വെറ്ററിനറി സര്‍ജന്മാരും ഉള്‍പ്പെട്ട സംഘമാണ് പ്രായോഗിക പരിശീലനം നല്‍കിയത്. പരിപാടിയുടെ ഭാഗമായി ഏലപ്പാറ പഞ്ചായത്തിലെ ബോണാമി മൊട്ടക്കുന്ന് പ്രദേശത്തെ തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷന്‍ നല്‍കുകയും തിരിച്ചറിയുന്നതിന് കഴുത്തിന് മുകളിലായി സ്‌പ്രേപെയിന്‍റ് ഉപയോഗിച്ച് അടയാളം പതിക്കുകയും ചെയ്തു. ശേഷം നായ്ക്കളെ അതത് സ്ഥലങ്ങളില്‍ തിരികെവിട്ടു.
പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ല മൃഗസംരക്ഷണ വകുപ്പിലെ എപിഡെമിയോളജിസ്റ്റും പി.ആര്‍.ഒയുമായ ഡോ. നിശാന്ത് എം. പ്രഭ, ഡോ. അതുല്‍ മോഹന്‍, ഡോ. ആശാകുമാരി എന്നിവര്‍ നേതൃത്വം നല്‍കി. തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെയും കലക്ടറുടെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.