മൂലമറ്റം: മൂലമറ്റത്തെ കെ.എസ്.ഇ.ബിയുടെ വാഹന ചാർജിങ് സ്റ്റേഷൻ ഇതുവരെ പ്രവർത്തനമാരംഭിച്ചില്ല. കരാറുകാർ സോഫ്റ്റ്വെയർ സജ്ജമാക്കാത്തതാണ് പ്രശ്നം. ചാർജിങ് ഉപകരണങ്ങൾ മാർച്ചിൽ സ്ഥാപിച്ചതാണ്.
നാലുചക്ര വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനമാണ് മൂലമറ്റം സെക്ഷൻ ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്നത്. നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾ സജീവമായതോടെ കെ.എസ്.ഇ.ബി കേരളത്തിലാകമാനം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുവരികയാണ്.
ഇരുചക്ര വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള വാൾമൗണ്ട് ചാർജിങ് സ്റ്റേഷൻ അടുത്തമാസത്തോടെ ജില്ലയിൽ സ്ഥാപിച്ചുതുടങ്ങുമെന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.