representational image

റോ​ഡി​ലി​റ​ങ്ങി കാ​ട്ടാ​ന; ഭ​യ​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ർ​ക്ക്​​ വീ​ണ്​ പ​രി​ക്ക്​

തൊ​ടു​പു​ഴ: റോ​ഡി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ​ക്ക​ണ്ട്‌ ഭ​യ​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ഒ​രാ​ളു​ടെ കൈ ​ഒ​ടി​യു​ക​യും മ​റ്റെ​യാ​ളു​ടെ കൈ​യു​ടെ കു​ഴ​തെ​റ്റു​ക​യും ചെ​യ്‌​തു. ഇ​രു​വ​ര്‍ക്കും ദേ​ഹ​മാ​സ​ക​ലം പ​രി​ക്കു​മു​ണ്ട്‌.

ശ​നി​യാ​ഴ്ച രാ​ത്രി 10.30നാ​ണ്‌ സം​ഭ​വം. പൈ​ങ്ങോ​ട്ടൂ​രി​ൽ​നി​ന്ന്‌ മു​ള്ള​രി​ങ്ങാ​ടി​ന്‌ വ​രു​ന്ന​വ​ഴി​ക്ക്‌ ചാ​ത്ത​മ​റ്റ​ത്തു​വെ​ച്ചാ​ണ് റോ​ഡി​ല്‍ നി​ല്‍ക്കു​ന്ന ആ​ന​യെ കാ​ണു​ന്ന​ത്‌. ഭ​യ​ന്ന ഇ​വ​ർ പെ​ട്ടെ​ന്ന്‌ വാ​ഹ​നം എ​തി​ർ​വ​ശ​ത്തേ​ക്ക്​ വെ​ട്ടി​ക്കു​ക​യും റോ​ഡ​രി​കി​ല്‍ കൂ​ട്ടി​യി​ട്ട ജ​ല​നി​ധി പൈ​പ്പി​ല്‍ ക​യ​റി മ​റി​യു​ക​യു​മാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​നും വ​ലി​യ​തോ​തി​ല്‍ കേ​ടു​പാ​ടു​ണ്ട്. ഇ​വ​ര്‍ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്‌. മു​ള്ള​രി​ങ്ങാ​ട്‌ പ്ര​ദേ​ശ​ത്ത്‌ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. ഇ​തി​നെ നി​യ​ന്ത്രി​ക്കാ​ന്‍ വ​നം വ​കു​പ്പ്‌ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്‌ നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മാ​സ​ങ്ങ​ള്‍ക്ക്​ മു​മ്പ്​​ നാ​ട്ടു​കാ​ര്‍ വ​നം വ​കു​പ്പ് ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​ത്തെ തു​ട​ര്‍ന്ന്​ മൂ​ന്ന്​ കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത്‌ വേ​ലി​കെ​ട്ടി​യി​രു​ന്നു.

എ​ന്നാ​ല്‍, ഒ​രു​വ​ശ​ത്തു​മാ​ത്രം വേ​ലി​കെ​ട്ടി​യ​തു​കൊ​ണ്ട്‌ പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ല്ലെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. റോ​ഡി​ല്‍ സോ​ളാ​ര്‍ ലൈ​റ്റും റോ​ഡി​നി​രു​വ​ശ​വും വേ​ലി​യും നി​ർ​മി​ച്ച്‌ വ​ന​വും റോ​ഡും ത​മ്മി​ല്‍ വേ​ര്‍തി​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​നം​വ​ക​പ്പ്‌ അ​ന​ങ്ങാ​പ്പാ​റ​ന​യ​മാ​ണ്‌ തു​ട​രു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. തെ​ങ്ങും റ​ബ​റും ഉ​ള്‍പ്പെ​ടെ സ​ര്‍വ​ത്ര കൃ​ഷി​ക​ളും കാ​ട്ടാ​ന​യും കാ​ട്ടു​പ​ന്നി​യും കു​ര​ങ്ങു​ക​ളും ന​ശി​പ്പി​ച്ചി​ട്ടും ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത വ​നം​വ​കു​പ്പ്​ ന​ട​പ​ടി​യി​ല്‍ വീ​ണ്ടും പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്‌ ക​ര്‍ഷ​ക​രെ​ന്ന്​ പ​ഞ്ചാ​യ​ത്ത്​ അം​ഗം ജി​ജോ ജോ​സ​ഫ്‌ പ​റ​ഞ്ഞു.

Tags:    
News Summary - wild elephant on the road; Scared scooter passengers fall and get injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.