ഗാ​യ​ക​രാ​യി ജെ​യ്​​സ്​ ജോ​ണും അ​പു ജോ​ൺ ജോ​സ​ഫും (വ​ല​ത്ത്)

കെ-റെയിൽ പ്രതിഷേധ ആൽബവുമായി പി.ജെ. ജോസഫിന്‍റെ മകൻ

'തൊടുപുഴ: കെ-റെയിലിനെതിരായ പ്രതിഷേധ ആൽബത്തിൽ ഗായകനായി മുൻ മന്ത്രിയും തൊടുപുഴ എം.എൽ.എയുമായ പി.ജെ. ജോസഫി‍െൻറ മകൻ അപു ജോൺ ജോസഫ്. കേരള ഐ.ടി പ്രഫഷനൽ കോൺഗ്രസാണ് 'കാലൻ റെയിൽ' വിഡിയോ ആൽബം പുറത്തിറക്കിയത്.

സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്തി‍െൻറ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ കോർത്തിണക്കി തയാറാക്കിയ ആൽബത്തി‍െൻറ രചനയും സംഗീതവും ജെയ്സ് ജോൺ വെട്ടിയാറാണ്.

അപുവിനൊപ്പം ജെയ്സും പാടുന്നുണ്ട്. കെ-റെയിലിനെതിരെ നാടൊട്ടാകെ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആൽബം പുറത്തിറക്കിയതെന്ന് അപു പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം പൊതുവേദികളിൽ പാടുന്ന പി.ജെ. ജോസഫി‍െൻറ പാത പിന്തുടർന്ന് മകൻ അപുവും ഇതിനകം ഒട്ടേറെ ആൽബങ്ങളിൽ പാടിയിട്ടുണ്ട്.

Tags:    
News Summary - With the K-Rail protest album Son of P.J. Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.