ടോറസ് ലോറിയിൽ കടത്തിയ പത്ത് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

അടിമാലി: ടോറസ് ലോറിയിൽ ഇടുക്കിയിലേക്ക് കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി രണ്ടു പേരെ അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി .രാജാക്കാട് ചെരിയപുരം രുക്മിണി നിവാസിൽ അഭിജിത്ത്(31) രാജാക്കാട് പുല്ലാർക്കാട്ടിൽ അനീഷ് (49) എന്നിവരെയാണ് പിടികൂടിയത്. സംഭവത്തിൽ മൂന്നാം പ്രതിയായ അടിമാലി മാങ്കടവ് സ്വദേശി ഷൈബി എന്നു വിളിക്കുന്ന ഷൈമോൻ തോമസ് രക്ഷപെട്ടു. ഷൈബിക്കായുള്ള തിരച്ചിൽ എക്‌സൈസ് സംഘം ഊർജിതമാക്കി. ഒഡീഷയിൽ നിന്നു കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് വാഹന പരിശോധനയിൽ കണ്ടെടുത്തത്. അതിർത്തി ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് പിടികൂടുന്നത്. പൂപ്പാറയിലേക്ക് വരുന്നടോറസ് ലോറിയായിരുന്നു. ലോറിയും കസ്റ്റഡിയിൽ എടുത്തു. ഒഡീഷയിൽ നിന്ന് തമിഴ്നാട് വഴി കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന വൻ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ.

നേരത്തെയും ഇവർ ഇത്തരത്തിൽ കഞ്ചാവ് കടത്തിയിരുന്നതായി നാർക്കോട്ടിക് സ്ക്വാഡ് പറഞ്ഞു. ഇടുക്കി കഞ്ചാവിന് മറ്റ് ജിലുകളിലെ വിപണികളിൽ വൻ ഡിമാൻ്റ് ഉണ്ട് . ഇത്തരത്തിൽ ഇടുക്കി കഞ്ചാവ് എന്ന നിലയിൽ വിപണം നടത്താൻ ഉദ്ദേശിച്ച് എത്തിച്ചതാണ് ഇവ. രാജാക്കാട്

കേന്ദ്രീകരിച്ച് വൻ സംഘങ്ങൾ ഇപ്പോഴും വൻതോതിൽ കഞ്ചാവ് ഇടപാടുകൾ നടത്തുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എൻ.കെ. ദിലീപ് , കെ.എം. അഷ്റഫ് സിവിൽ എക്‌സൈസ് ഓഫിസർമായെ കെ.എം. സുരേഷ് , അബ്ദുൽ ലത്തീഫ്, പ്രശാന്ത് വി., ധനിഷ് പുഷ്പചന്ദ്രൻ, യദുവംശരാജ്, മുഹമ്മദ് ഷാൻ, സുബിൻ വർഗീസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിരവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Two people arrested with 10 kg ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.