ചെറുതോണി: കെ.എസ്.ആര്.ടി.സി ഡ്രൈവറുടെ മുഖത്ത് മുളക് സ്പ്രേ വിതറിയ ശേഷം കമ്പി വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച രാവിലെ 10ന് ചെറുതോണി ടൗണിലാണ് സംഭവം. കരിമ്പന്‍ ആരിമറ്റം മനോജ് ദിവാകരനാണ് (47) ആക്രമിക്കപ്പെട്ടത്. മനോജിനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുതോണി ടൗണിലെ വ്യാപാരികളായ സാബു, സജി എന്നിവരാണ് മർദിച്ചതെന്ന് മനോജ് പറയുന്നു. മനോജിന് വീടു വെച്ച് നല്‍കാമെന്ന വ്യവസ്ഥയില്‍ അഞ്ചു ലക്ഷം രൂപയും മനോജിന്റെ വാഹനം ഈടുവെച്ച് രണ്ടേമുക്കാല്‍ ലക്ഷം രൂപയും പ്രതികള്‍ വാങ്ങിയിരുന്നു. വാഹനം ഓടിയ ഇനത്തിലും പണം ലഭിക്കാനുണ്ട്. ഇപ്പോള്‍ ഈ വാഹനം ഒളിപ്പിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് ചോദിക്കുന്നതിന് സാബുവിന്റെയും സജിയുടെയും കടക്ക് മുമ്പിലെത്തിയപ്പോഴാണ് ആക്രമിച്ചതെന്ന് മനോജ് പറഞ്ഞു. മുന്‍പും മനോജിനെ വീടുകയറി ആക്രമിച്ചത് സംബന്ധിച്ച് കേസ് നിലവിലുണ്ട്. എന്നാല്‍ സജി, സാബു എന്നിവര്‍ക്കും പരിക്കുണ്ടെന്നും രണ്ടു കൂട്ടര്‍ക്കുമെതിരെ കേസടുത്തിട്ടുണ്ടെന്നും ഇടുക്കി സി.ഐ ബി. ജയന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.