മുള്ളരിങ്ങാട്: പൈങ്ങോട്ടൂർ-ചാത്തമറ്റം റോഡിൽ കാട്ടാന ശല്യം അതിരൂക്ഷം. രാത്രി യാത്രക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ കാട്ടാനയുടെ മുന്നിൽ അകപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ച പുലർച്ച ഇതുവഴി ചെറുവാഹനങ്ങളിൽ യാത്ര ചെയ്തവർ ആനയെ റോഡരികിൽ കണ്ടതിനെ തുടർന്ന് മുന്നോട്ടു പോകാനായില്ല. പിന്നീട് വലിയ വാഹനങ്ങൾ എത്തിയപ്പോൾ അതിന്റെ പിന്നിലായാണ് ഇവർക്ക് യാത്ര തുടരാനായത്. ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി സൂക്ഷിച്ച പൈപ്പുകൾ ആന വലിച്ച് റോഡിലേക്ക് ഇട്ടതിനാൽ വെള്ളിയാഴ്ച ഇതുവഴി പോയ കാറും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപെട്ടു.
മുള്ളരിങ്ങാട് മേഖലയിൽ കാട്ടാന ശല്യം തുടരുമ്പോഴും ഇവയെ ഉൾക്കാട്ടിലേക്ക് തുരത്താൻ നടപടി വനം വകുപ്പ് സ്വീകരിക്കുന്നില്ല. ആനയുൾപ്പെടെ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുകയും യാത്രതടസ്സം സൃഷ്ടിക്കുകയും ചെയ്തിട്ടും നടപടി സ്വീകരിക്കാത്ത വനം വകുപ്പ് നിലപാടിൽ കർഷകർ കടുത്ത പ്രതിഷേധത്തിലും ആശങ്കയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.