മറയൂരിലെ ഉണങ്ങിയ കരിമ്പ്​ കൃഷി

കർഷകരാണ്​...കനിയണം

ഇ​ടു​ക്കി​യു​ടെ മ​ണ്ണി​ൽ നി​ന്ന്​ ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്​ ക​ർ​ഷ​ക​രു​ടെ നി​ല​വി​ളി​യാ​ണ്. വ​ര​ണ്ട മ​ണ്ണി​ൽ വി​ള​ക​ളെ​ല്ലാം ക​രി​ഞ്ഞു​​ണ​ങ്ങി​യ​ത്​ ക​ണ്ട്​ നെ​ഞ്ചു​പി​ട​ഞ്ഞ്​ നി​ൽ​ക്കു​ക​യാ​ണ്​ ഈ ​ക​ർ​ഷ​ക​ർ. കൃ​ഷി​യി​റ​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ ബാ​ങ്ക്​ വാ​യ്പ​യെ​ടു​ത്ത​വ​രും മ​റ്റും എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങു​ന്നു.

കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ്​ വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ലെ വ​ര​ൾ​ച്ച ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്​ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ ക​ർ​ഷ​ക​ർ കാ​ണു​ന്ന​ത്. ജി​ല്ല​യെ വ​ര​ൾ​ച്ച ബാ​ധി​തം എ​ന്ന്​ പ്ര​ഖ്യാ​പി​ച്ചാ​ലേ അ​ർ​ഹ​മാ​യ ന​ഷ്ട പ​രി​ഹാ​രം കി​ട്ടൂ എ​ന്നാ​ണ്​ ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കരിമ്പ്​ കൃഷി നശിച്ചു

ഇ​ടു​ക്കി: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ കൃ​ഷി ന​ശി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ഇ​ടു​ക്കി മ​റ​യൂ​രി​ലെ ക​രി​മ്പ് ക​ര്‍ഷ​ക​ര്‍. ഏ​ക്ക​റ് ക​ണ​ക്കി​ന് ഭൂ​മി​യി​ലെ ക​രി​മ്പ് കൃ​ഷി ഉ​ണ​ങ്ങി ന​ശി​ച്ചു. മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ നി​ർ​മാ​ണ​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചു.

ക​ന​ത്ത വേ​ന​ലി​ൽ ക​രി​മ്പു​പാ​ട​ങ്ങ​ൾ ക​രി​ഞ്ഞു​ണ​ങ്ങി​യ​തോ​ടെ വാ​യ്പ എ​ടു​ത്ത് കൃ​ഷി ഇ​റ​ക്കി​യ നി​ര​വ​ധി ക​ര്‍ഷ​ക​രാ​ണ് പ്ര​തി​സ​ന്ധി​യാ​യ​ത്.

മ​റ​യൂ​ര്‍, പ​യ​സ് ന​ഗ​ര്‍, വെ​ട്ടു​കാ​ട്, കാ​ര​യൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ ഏ​ക്ക​റ് ക​ണ​ക്കി​ന് കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും മൂ​ലം മ​റ​യൂ​രി​ലെ നി​ര​വ​ധി ക​ര്‍ഷ​ക​ര്‍ ക​രി​മ്പ് കൃ​ഷി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് കൃ​ഷി​യി​റ​ക്കി​യ​വ​രെ വേ​ന​ലും ച​തി​ച്ചു. ഭൗ​മ​സൂ​ചി​കാ പ​ദ​വി​യു​ള്ള മ​റ​യൂ​ർ ശ​ര്‍ക്ക​ര​യു​ടെ നി​ല​നി​ല്‍പ്പി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്നാ​ണ് ക​ര്‍ഷ​ക​രു​ടെ ആ​വ​ശ്യം.

175.54 കോ​ടി​യു​ടെ കൃ​ഷി നാ​ശം

തൊ​ടു​പു​ഴ: ജി​ല്ല നേ​രി​ട്ട കൊ​ടും വ​ര​ൾ​ച്ച​യി​ൽ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ​ത്​ 175.54 കോ​ടി​യു​ടെ കൃ​ഷി നാ​ശം. ജി​ല്ല​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഉ​ണ്ടാ​കാ​ത്ത ​ വ്യാ​പ​ക കൃ​ഷി നാ​ശ​മാ​ണി​ത്.

വ​ര​ൾ​ച്ച മൂ​ലം സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും വ​ലി​യ കൃ​ഷി നാ​ശം ഉ​ണ്ടാ​യ​ത്​ ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണെ​ന്ന്​ വി​വി​ധ ജി​ല്ല​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ വി​ദ​ഗ്​​ധ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഏ​റ്റ​വു​മ​ധി​കം നാ​ശം​ ഏ​ല​ത്തി​നാ​ണ്.

വാ​ഴ, കു​രു​മു​ള​ക്​ എ​ന്നി​വ​ക്കും നാ​ശം​ നേ​രി​ട്ടു. മു​ൻ കാ​ല​ങ്ങ​ളി​ൽ വ​ര​ൾ​ച്ച​യെ ഒ​രു പ​രി​ധി വ​രെ അ​തി​ജി​വി​ച്ചി​രു​ന്നു. കൊ​ടും ചൂ​ട്​ മൂ​ലം ചി​ല​യി​ട​ങ്ങ​ളി​ൽ വി​ള​ക​ൾ പൂ​ർ​ണ​മാ​യും ഉ​ണ​ങ്ങി​യെ​ങ്കി​ൽ മ​റ്റി​ട​ങ്ങ​ളി​ൽ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞു.

ഏ​ലം, കു​രു​മു​ള​ക്, വാ​ഴ, ജാ​തി എ​ന്നി​വ​യാ​ണ്​ ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​യും ന​ശി​ച്ച​ത്. 17481 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചു. 30183 ക​ർ​ഷ​ക​ർ​ക്ക്​ ന​ഷ്ടം നേ​രി​ട്ടു. 22311 ക​ർ​ഷ​ക​രു​ടെ 16220.6 ഹെ​ക്റ്റ​റി​ലെ ഏ​ലം ഉ​ണ​ങ്ങി. 113.54 കോ​ടി​രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് കൃ​ഷി വ​കു​പ്പി​ന്റെ ക​ണ​ക്ക്. ജി​ല്ല​യി​ലെ ഏ​ലം കൃ​ഷി​യു​ടെ 60 ശ​ത​മാ​ന​ത്തോ​ളം ക​ടു​ത്ത വേ​ന​ലി​ൽ ന​ശി​ച്ചെ​ന്നാ​ണ്​ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. അ​ടു​ത്ത സീ​സ​ണി​ൽ 40 മു​ത​ൽ 70 ശ​ത​മാ​നം വ​രെ ഉ​ൽ​പാ​ദ​ന​ക്കു​റ​വ്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ജി​ല്ല​യി​ൽ സി.​എ​ച്ച്.​

ആ​റി​ലാ​ണ്​ പ്ര​ധാ​ന​മാ​യി ഏ​ലം കൃ​ഷി ചെ​യ്യു​ന്ന​തെ​ന്നാ​ണ്​ സ്​​പൈ​സ​സ്​ ബോ​ർ​ഡി​ന്‍റെ ക​ണ​ക്ക്. എ​ന്നാ​ൽ പ​ട്ട​യ ഭൂ​മി​യി​ൽ ഉ​​ൾ​പ്പെ​ടെ വ​ൻ തോ​തി​ൽ ഏ​ലം കൃ​ഷി​യു​ണ്ട്. ഹൈ​റേ​ഞ്ചി​ൽ ഏ​ല കൃ​ഷി​യു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

എല്ലാം നഷ്ടപ്പെട്ടു, നിസ്സഹായനായി സജി

നെ​ടു​ങ്ക​ണ്ടം: പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്ത ര​ണ്ടേ​കാ​ല്‍ ഏ​ക്ക​ര്‍ കൃ​ഷി ക​ടു​ത്ത വേ​ന​ലി​ല്‍ പൂ​ർ​ണ​മാ​യി ഉ​ണ​ങ്ങി ന​ശി​ച്ച​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ്​ മാ​വ​ടി പാ​ല​ത്തി​നാ​ല്‍ സ​ജി. ഇ​തോ​ടെ ഒ​രു കു​ടും​ബ​ത്തി​ന്റെ ജീ​വി​തം ത​ന്നെ താ​ളം തെ​റ്റി​യി​രി​ക്കു​ക​യാ​ണ്. ആ​കെ 1400 ഏ​ല​ച്ചെ​ടി​ക​ളി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത് 30 മൂ​ടാ​ണ്.​

ക​ഴി​ഞ്ഞ വ​ര്‍ഷം എ​ട്ട്​ ല​ക്ഷം രൂ​പ ആ​ദാ​യം കി​ട്ടി​യ ഏ​ല​ച്ചെ​ടി​ക​ളാ​ണ് ക​രി​ഞ്ഞു​ണ​ങ്ങി​യ​ത്. അ​ഞ്ചാം വ​ര്‍ഷ ചെ​ടി​യാ​യി​രു​ന്നു. മൂ​ന്നാം വ​ർ​ഷം മു​ത​ലാ​ണ് കാ​യ്​​ച്ചു തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ട് വേ​ന​ല്‍ മ​ഴ ല​ഭി​ച്ചെ​ങ്കി​ലും ക​ച്ചി പോ​ലെ കി​ട​ക്കു​ന്ന തോ​ട്ട​ത്തി​ലേ​ക്ക്​ പോ​കാ​ന്‍ മ​ന​സ്സ്​ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് സ​ജി പ​റ​ഞ്ഞു. ഏ​ലം പു​ന:​കൃ​ഷി ന​ട​ത്ത​ണ​മെ​ങ്കി​ല്‍ ത​ട്ട ഒ​ന്നി​ന് 300 രൂ​പ പ്ര​കാ​രം ന​ല്‍ക​ണം.

സ​ജി​യു​​ടെ ക​രി​ഞ്ഞു​ണ​ങ്ങി​യ ഏ​ല​ച്ചെ​ടി​ക​ൾ  

അ​തി​ന് പോ​ലും നി​വൃ​ത്തി​യി​ല്ല. മു​മ്പ് ത​ട്ട ഒ​ന്നി​ന് 70 രൂ​പ​യാ​യി​രു​ന്ന​താ​ണ്​ ഇ​പ്പോ​ള്‍ 300 രൂ​പ​യാ​യ​ത്. സ്വ​ന്ത​മാ​യി ആ​കെ ഉ​ള്ള​ത് 15 സെ​ന്റും പ​ണി തീ​രാ​ത്ത വീ​ടു​മാ​ണ്. ന​ഴ്‌​സി​ങി​നും ഡി​ഗ്രി​ക്കും പ​ത്താം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന മൂ​ന്ന്​ പെ​ണ്‍മ​ക്ക​ളാ​ണു​ള്ള​ത്. ര​ണ്ട്​ ബാ​ങ്കു​ക​ളി​ൽ നി​ന്നാ​യി 6.5 ല​ക്ഷം രൂ​പ വാ​യ്പ​യു​ണ്ട്. മ​ക​ളു​ടെ കോ​ള​ജി​ല്‍ നി​ന്ന്​ പി​രി​വെ​ടു​ത്ത് ന​ല്‍കി​യാ​ണ് ബാ​ങ്ക് ജ​പ്തി​യി​ൽ നി​ന്ന്​ ഒ​ഴി​വാ​യ​ത്.

ബാ​ങ്ക് വാ​യ്പ​ക്ക് ക​ഴി​ഞ്ഞ വ​ര്‍ഷം ഏ​ഴ്​ ശ​ത​മാ​നം പ​ലി​ശ ഉ​ണ്ടാ​യി​രു​ന്ന​ത് ഈ ​വ​ര്‍ഷം 11.5 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ച​തും ഇ​രു​ട്ട​ടി​യാ​യി. മ​ക​ളെ തു​ട​ര്‍ പ​ഠ​ന​ത്തി​ന​യ​ക്കാ​ന്‍ നി​വൃ​ത്തി​യി​ല്ലാ​ത്ത​തി​നാ​ല്‍ നെ​ടു​ങ്ക​ണ്ട​ത്ത് വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ല്‍ ജോ​ലി​ക്ക് വി​ടു​ക​യാ​ണ്. ഇ​ങ്ങ​നെ ദു​രി​ത​ക്ക​യ​ത്തി​ല്‍ തു​ഴ​യു​ന്ന​തി​നി​ട​യി​ലാ​ണ് ക​ടു​ത്ത വേ​ന​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കൃ​ഷി കൂ​ടി ന​ശി​ച്ച​തെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. 

ഇവിടെ എല്ലാം കരിഞ്ഞുണങ്ങി

നെ​ടു​ങ്ക​ണ്ടം: മാ​വ​ടി കു​ഴി​ക്കൊ​മ്പ്​ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൃ​ഷി ന​ശി​ച്ച​ത്. ഒ​രു മേ​ഖ​ല പൂ​ർ​ണ​മാ​യി ക​രി​ഞ്ഞു​ണ​ങ്ങു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത​ടു​ത്തു​ള്ള 80 ഓ​ളം പേ​രു​ടെ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് ഏ​ലം കൃ​ഷി​യാ​ണ് ക​ച്ചി പോ​ലെ​യാ​യ​ത്. ഏ​ല​ത്തി​ന് പു​റ​മെ കു​രു​മു​ള​ക്, ജാ​തി, വാ​ഴ, കൊ​ക്കോ, പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി വി​വി​ധ​യി​നം കൃ​ഷി​ക​ളാ​ണ് ഉ​ണ​ങ്ങി​യ​ത്. മേ​ഖ​ല മു​ഴു​വ​ന്‍ ക​രി​ഞ്ഞു​ണ​ങ്ങി​യ കൃ​ഷി​യി​ട​മാ​ണ്.

ഒ​രു​കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​രു​മു​ള​ക് കൃ​ഷി ഉ​ണ്ടാ​യി​രു​ന്ന​ത് വി​വി​ധ​കാ​ര​ണ​ങ്ങ​ളാ​ല്‍ ന​ശി​ച്ച​തോ​ടെ​യാ​ണ് ഏ​ലം കൃ​ഷി​യി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്. എ​ന്നാ​ല്‍ ഇ​ന്നേ​വ​രെ അ​നു​ഭ​വ​പ്പെ​ടാ​ത്ത ചൂ​ട് ഏ​ലം കൃ​ഷി​യെ​യും ത​ക​ർ​ത്തു. ഏ​ക വ​രു​മാ​ന മാ​ർ​ഗ​മാ​യി​രു​ന്ന ഏ​ലം കൃ​ഷി​യ​ലും ന​ശി​ച്ച​തോ​ടെ ഇ​നി എ​ന്തെ​ന്ന് അ​റി​യാ​തെ കു​ഴ​യു​ക​യാ​ണ് ക​ര്‍ഷ​ക​ര്‍. ഈ ​പ്ര​ദേ​ശ​ത്തെ മി​ക്ക കു​ടും​ബ​ങ്ങ​ളും ബാ​ങ്ക് വാ​യ്പ എ​ടു​ത്താ​ണ് കൃ​ഷി​ചെ​യ്ത​ത്. ക​ര്‍ഷ​ക​രെ സ​ര്‍ക്കാ​ര്‍ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​വ​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ കൂ​പ്പു കു​ത്തും.

ഏ​ലം കൃ​ഷി പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി സ​ര്‍ക്കാ​ര്‍ ക​നി​യ​ണം. ജൈ​വ​വ​ളം സൗ​ജ​ന്യ​മാ​യി ന​ല്‍കു​ക, ബാ​ങ്ക് വാ​യ്പ​ക​ള്‍ എ​ഴു​തി ത​ള്ളു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ലെ ക​ര്‍ഷ​ക​രു​ടെ ആ​വ​ശ്യം. 

തോട്ടങ്ങൾക്ക് അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണം -പി.എൽ.സി

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തു അ​തി ക​ഠി​ന​മാ​യ വേ​ന​ൽ​ചൂ​ടി​ലും വ​ര​ൾ​ച്ച​യി​ലും വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശം സം​ഭ​വി​ച്ച തോ​ട്ടം മേ​ഖ​ല​ക്ക്​ അ​ടി​യ​ന്തി​ര സാ​മ്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ പ്ലാ​ന്‍റേ​ഷ​ൻ ലേ​ബ​ർ ക​മ്മി​റ്റി യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ഷ്ണ​ത​രം​ഗ സ​മാ​ന​മാ​യ ചൂ​ടും വെ​യി​ലും കേ​ര​ള​ത്തി​ലെ തോ​ട്ടം മേ​ഖ​ല​യി​ലെ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ​കു​തി​യി​ല​ധി​കം തോ​ട്ട വി​ള​ക​ളും ക​രി​ഞ്ഞു​പോ​യ നി​ല​യി​ലാ​ണെ​ന്നും അ​ഡീ. ലേ​ബ​ർ ക​മ്മി​ഷ​ണ​ർ കെ. ​ശ്രീ​ലാ​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ തൊ​ഴി​ൽ​ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗം വി​ല​യി​രു​ത്തി.

ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലു​ട​മ​ക​ൾ​ക്കും സം​ഭ​വി​ച്ച​ത്. ഇ​തു​വ​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളാ​യ വി​വി​ധ ബോ​ർ​ഡു​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. പ്ര​തി​സ​ന്ധി​യി​ലാ​യ തോ​ട്ടം മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പു​വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ജീ​വി​തം ദു​രി​ത​ത്തി​ലാ​കും.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ കീ​ഴി​ലു​ള്ള സ്പൈ​സ​സ് ബോ​ർ​ഡ്, ടി ​ബോ​ർ​ഡ്, കോ​ഫി ബോ​ർ​ഡ്, റ​ബ്ബ​ർ ബോ​ർ​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ മേ​ഖ​ല​ക്ക്​ ഉ​ണ്ടാ​യി​ട്ടു​ള്ള ന​ഷ്ടം വി​ല​യി​രു​ത്തി അ​ടി​യ​ന്തി​ര​മാ​യി ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പ്ലാ​ന്‍റേ​ഷ​ൻ​സ് എം ​ജി സു​രേ​ഷ് കു​മാ​ർ, തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ വാ​ഴൂ​ർ സോ​മ​ൻ എം.​എ​ൽ.​എ (എ.​ഐ.​ടി.​യു.​സി), പി.​എ​സ്.​രാ​ജ​ൻ, സി.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ,എ​സ്.​ജ​യ​മോ​ഹ​ൻ,പി.​വി.​സ​ഹ​ദേ​വ​ൻ, ചെ​റി​യാ​ൻ.​പി.​എ​സ്, .കെ.​രാ​ജേ​ഷ് (സി.​ഐ.​ടി.​യു ), പി.​കെ.​മൂ​ർ​ത്തി, ഇ​ള​മ​ണ്ണൂ​ർ ര​വി (എ.​ഐ.​ടി.​യു.​സി), എ.​കെ.​മ​ണി, പി.​ജെ.​ജോ​യ്, പി.​പി.​അ​ലി(​ഐ.​എ​ൻ.​ടി.​യു.​സി), എ​ൻ.​ബി.​ശ​ശി​ധ​ര​ൻ (ബി.​എം.​എ​സ്), ടി.​ഹം​സ (എ​സ്.​ടി.​യു) എ​ന്നി​വ​രും തൊ​ഴി​ലു​ട​മാ പ്ര​തി​നി​ധി​ക​ളാ​യ അ​ജി​ത് ബി.​കെ (സെ​ക്ര​ട്ട​റി, എ.​പി.​കെ), പ്രി​ൻ​സ് തോ​മ​സ് ജോ​ർ​ജ് (ചെ​യ​ർ​മാ​ൻ, എ.​പി.​കെ), എ​സ്.​ബി.​പ്ര​ഭാ​ക​ർ (പാ​മ്പാ​ടും​പാ​റ എ​സ്റ്റേ​റ്റ്) എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Worrys of farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.