കട്ടപ്പന: അബ്കാരി കേസിൽ ഒളിവിലായിരുന്ന പ്രതി ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ് പിടിയിൽ. കാഞ്ചിയാർ ചന്ദ്രൻസിറ്റി തപോവനം പുത്തൻപുരയിൽ അജോമോൻ (41) ആണ് പിടിയിലായത്. 100 ലിറ്റർ കോട, 10 ലിറ്റർ ചാരായം, ഉപകരണങ്ങൾ എന്നിവ ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു.
സമീപവാസികൾക്ക് സംശയം തോന്നാത്ത തരത്തിൽ അതീവ രഹസ്യമായിട്ടായിരുന്നു ചാരായം വാറ്റ്. 2020 ഏപ്രിലിൽ വീടിന് സമീപം ബാരലിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ 200 ലിറ്റർ ചാരായം പിടികൂടിയിരുന്നു. അന്ന് കേസെടുത്തെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു.
ഒളിവിലായിരുന്ന പ്രതി നത്തുകല്ലിനു സമീപം താമസിക്കുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സമാന കേസിൽ വീണ്ടും അറസ്റ്റിലായത്. കട്ടപ്പന എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബിനു, പ്രിവൻറിവ് ഓഫിസർ അബ്ദുസ്സലാം, പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) സൈജുമോൻ ജേക്കബ്, വി.പി. സാബുലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.സി. വിജയകുമാർ, എസ്. ശ്രീകുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ ബിജി, എക്സൈസ് ഡ്രൈവർ ഷിജോ അഗസ്റ്റിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.