കുമളി: വാക്തർക്കത്തിനിടെ അയൽവാസിയായ യുവാവിെൻറ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ അറസ്റ്റിലായ വീട്ടമ്മയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കുമളി ചക്കുപള്ളം ഏഴാംമൈലിലെ വീട്ടിലും സമീപത്തെ പറമ്പിലുമാണ് കൊണ്ടുവന്നത്. കൃഷിയിടത്തിൽ കുഴിച്ചിട്ട വാക്കത്തി കണ്ടെത്തി. ഇതോടൊപ്പം കുന്തത്തിന് സമാനമായ പിടിയുള്ള മറ്റൊരു ആയുധവും കണ്ടെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് വാക്തർക്കത്തെത്തുടർന്ന് പ്രതി പട്ടശ്ശേരിയിൽ ജോമോൾ (37) അയൽവാസിയായ താഴത്തേ പടവിൽ മനുവിെൻറ (27) ഇടതുകൈപ്പത്തി വെട്ടിമാറ്റിയത്. ജോമോളുടെ പറമ്പിൽ മനുവിെൻറ വീട്ടിൽനിന്ന് ഡയപ്പർ ഉൾെപ്പടെ മാലിന്യം കൊണ്ടിട്ടതിനെത്തുടർന്നുണ്ടായ വാക്കേറ്റമാണ് സംഭവത്തിൽ കലാശിച്ചത്.
ആക്രമണത്തിനുശേഷം വെട്ടാൻ ഉപയോഗിച്ച കത്തി കൃഷിയിടത്തിലെ കുഴിയിൽ ഒളിപ്പിച്ച് ബന്ധുവിെൻറ ഓട്ടോയിൽ രാത്രി ഭർത്താവ് ബിജുവിനും മക്കൾക്കുമൊപ്പം നെടുങ്കണ്ടം പാമ്പാടുംപാറയിലേക്ക് ഒളിവിൽ പോവുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ പൊലീസ് അന്വേഷണം ഇവരുടെ വീടുമായി ബന്ധമുള്ള അയൽവാസിയെ കേന്ദ്രീകരിച്ചായിരുന്നു.
ഇയാളുടെ ഫോണിലേക്ക് വന്ന ജോമോളുടെ ഭർത്താവിെൻറ കാളിൽനിന്നാണ് പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. തുടർന്ന്, കുമളി ഇൻസ്പെക്ടർ സജീവ് കുമാർ, എസ്.ഐ അഭിലാഷ് എന്നിവർ ഒരു സംഘടനയുടെ നേതാക്കൾ എന്ന നിലയിൽ ജോമോളുടെ ഭർത്താവുമായി സംസാരിക്കുകയും കേസിൽ സഹായിക്കാമെന്നും ആശുപത്രിയിൽ അഡ്മിറ്റാകാനും നിർദേശിക്കുകയും ചെയ്തു. ഇതോടെ ശനിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ എത്തിച്ച ജോമോളെ അവിടെ കാത്തുനിന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
മനുവിനെ വെട്ടിയശേഷം, കയറിപ്പിടിക്കാൻ വന്നപ്പോൾ തടയാൻ ശ്രമിച്ചതാണെന്ന് വരുത്തിത്തീർത്ത് കേസ് കൊടുക്കാനായിരുന്നു ജോമോളുടെ നീക്കം. എന്നാൽ, വെട്ടേറ്റ് കൈപ്പത്തി അറ്റുവീണതും ഇത് മൊബൈൽ ഫോണിൽ പകർത്തിയതും തിരിച്ചടിയായി. കത്തി കണ്ട് മനുവിെൻറ പിന്നിൽ നിന്ന ഭാര്യ കുഞ്ഞുമായി പെെട്ടന്ന് മാറിയില്ലായിരുന്നെങ്കിൽ വെട്ട് കുഞ്ഞിെൻറ കഴുത്തിൽ ഏൽക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മനുവിനെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലെത്തിച്ച് കൈപ്പത്തി തുന്നിച്ചേർത്തു.
അറസ്റ്റിലായ പ്രതി ജോമോളെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.