ലയം നൃത്ത സംഗീതോത്സവം നാളെ

പയ്യന്നൂർ: ലയം കലാക്ഷേത്ര വിദ്യാർഥികളുടെ നൃത്ത സംഗീതോത്സവം ബുധനാഴ്ച പയ്യന്നൂർ കണ്ടോത്ത് ശ്രീകൂർമ്പ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് അഞ്ചിന് ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലയം സാരഥികൾക്കുള്ള ഉപഹാരസമർപ്പണവും നടക്കും. കലാമണ്ഡലം വനജരാജന്റെ ശിക്ഷണത്തിൽ പഠനം പൂർത്തിയായ വിദ്യാർഥികളുടെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയിൽ അരങ്ങേറ്റവും നടക്കും. വാർത്തസമ്മേളനത്തിൽ രാജൻ കരിവെള്ളൂർ, ബിജു പുത്തൂർ, സുധീർ മാവില, ടി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.