റിസ്‌വാനയുടെ ദുരൂഹ മരണം: അന്വേഷണം ഊർജിതമാക്കണം

മാഹി: അഴിയൂർ ആസ്യ റോഡ് ബൈത്തുൽ റിസ്‌വാന വീട്ടിൽ റിസ്‌വാന (22) കൈനാട്ടി മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപത്തെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് അഴിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തിയ നടപടിക്കെതിരെയും വികസനത്തിന്റെ മറവിൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടും 20ന് വൈകീട്ട് നാലിന് അഴിയൂർ ചുങ്കത്ത് സായാഹ്ന ധർണ നടത്താനും തിരുമാനിച്ചു. ചെയർമാൻ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. കോട്ടയിൽ രാധാകൃഷണൻ, പി. ബാബുരാജ്, ഇസ്മായിൽ ഹാജി അജ്മാൻ, പ്രദീപ് ചോമ്പാല, വി.കെ. അനിൽകുമാർ, കാസിം നെല്ലോളി, എം. ഇസ്മായിൽ, കെ.പി. രവീന്ദ്രൻ, എം.വി. സെനീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.