സൗജന്യ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെമുതൽ

മാഹി: സർക്കാർ സ്ഥാപനമായ ചാലക്കര രാജീവ് ഗാന്ധി മെഡിക്കൽ കോളജ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. കുബേർ സംഖ് അറിയിച്ചു. ആസാദി കി അമൃത് മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പുകൾ 18ന് രാവിലെ ഒമ്പതിന് ചാലക്കര ഒ.പി ബ്ലോക്കിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ മുഖ്യാതിഥിയാവും. 18ന് ഡയബറ്റിക് ന്യൂറോപ്പതിയും (പ്രമേഹവും നാഡീ സംബന്ധ പ്രശ്നങ്ങളും) 19ന് മർമചികിത്സയും 20ന് ആസ്ത്മ അലർജി, സിറോസിസ്, ഇതര ചർമരോഗ ക്യാമ്പുകളുമാണ് നടക്കുക. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും മരുന്നുകളും ലാബ് പരിശോധനകളുമുണ്ടാകും. തുടർന്ന് ഓരോ വിഭാഗത്തിലും പ്രതിവാര ക്യാമ്പുകൾ നടത്തും. വാർത്തസമ്മേളനത്തിൽ ഡോ. ജയിംസ് ചാക്കോ, ഡോ. സയ്യദ് മുഹമ്മദ് ജലാലുദ്ദീൻ, ഡോ. ഡി. ദീപക്, ഡോ. എ.ആർ. രാജേഷ് എന്നിവർ സംബന്ധിച്ചു. പരിശോധനക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0490 2337340, 41, 42.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.