വോട്ട് ചെയ്യാൻ സൗകര്യം നൽകണം

കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപറേഷനിലെ കക്കാട് (വാർഡ് 10), പയ്യന്നൂർ നഗരസഭയിലെ മുതിയലം (ഏഴ്), കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്), മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി (അഞ്ച്) എന്നീ വാർഡുകളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരള കമേഴ്‌സ്യൽ ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന വ്യവസായ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വാർഡുകളിലെ വോട്ടർമാർക്ക് സ്വന്തം പോളിങ് സ്റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്താൻ തൊഴിലുടമകൾ സൗകര്യം ചെയ്യണമെന്ന് ജില്ല ലേബർ ഓഫിസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.