പഞ്ചായത്തുകളുടെ യോഗം

കേളകം: പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് ജൂൺ മൂന്നിന് ഉദ്ഘാടനം നടത്താനിരിക്കെ പരിപാടിയുടെ നടത്തിപ്പിനായി കൊട്ടിയൂർ, കേളകം പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ സംയുക്ത യോഗം നടത്തി. ജൂൺ മൂന്നിന് പാലുകാച്ചി ഇക്കോടൂറിസം പദ്ധതിയുടെ വിനോദ സഞ്ചാരികൾക്കായുള്ള ട്രക്കിങ്ങിന് പച്ചക്കൊടി വീശുമ്പോൾ ഉദ്ഘാടന ചടങ്ങ് മികവുറ്റതാക്കാൻ ഇരു പഞ്ചായത്തുകളും ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യും. കേളകം വ്യാപാരഭവനിൽ നടത്തിയ സംയുക്ത യോഗത്തിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് പദ്ധതി വിശദീകരണം നടത്തി. ഉദ്ഘാടനത്തിന് മുന്നോടിയായി നടപ്പാക്കേണ്ട'' അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരും, ജനപ്രതിനിധികൾ, വിവിധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.