ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

പയ്യന്നൂർ: നഗരസഭയിൽ എ.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് മുത്തത്തി കിണർ ജങ്ഷൻ, കാനായി നോർത്ത് യു.പിസ്കൂൾ പരിസരം എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചെയർ പേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ടി. വിശ്വനാഥൻ, കൗൺസിലർമാരായ ചന്തുക്കുട്ടി, സുലോചന, നഗരസഭ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ പി.പി. ലീല, എം. ചന്ദ്രൻ, ഇ. രാജീവൻ എന്നിവർ സംസാരിച്ചു. ഭിന്നശേഷി വാർഡ്സഭ പയ്യന്നൂർ: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വാർഷിക പദ്ധതി തയാറാക്കുന്നതിനു മുന്നോടിയായി പയ്യന്നൂർ നഗരസഭ ഭിന്നശേഷി വാർഡ് സംഘടിപ്പിച്ചു. ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ സി. ജയ, വി. ബാലൻ, വി.വി. സജിത, ടി.പി. സെമീറ, ടി. വിശ്വനാഥൻ, ഐ.സി.ഡി.എസ്‌ സൂപ്പർവൈസർമാരായ വി. വിഭ. എ.പി. ചിത്രലേഖ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.വി. രവീന്ദ്രൻ, വി.പി. സുകുമാരൻ, സ്കൂൾ പ്രിൻസിപ്പൽ ടി.വി. വിനോദ് എന്നിവർ സംസാരിച്ചു. 44 വാർഡുകളിൽ നിന്നുമായി ഇരുന്നൂറിലധികം ഭിന്നശേഷിക്കാർ വാർഡ്സഭയിൽ പങ്കെടുത്തു. വാർഡ് സഭയിൽ ഉയർന്നുവന്ന ചർച്ചയിലെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർ പേഴ്സൻ അറിയിച്ചു. പി.വൈ.ആർ വാർഡ് സഭ പയ്യന്നൂർ നഗരസഭയിൽ ഭിന്നശേഷി വാർഡുസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.