കണ്ണൂരിന് ഉജ്ജ്വല വിജയം

തലശ്ശേരി: കാസർകോട് നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ല ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ ഒമ്പത് വിക്കറ്റിന് കാസർകോടിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കാസർകോട് 24.1 ഓവറിൽ 54 റൺസിന് ഓൾഔട്ടായി. കണ്ണൂരിന് വേണ്ടി തേജസ് വിവേക് 13 റൺസിന് നാല് വിക്കറ്റും അഖ്വീൽ നൗഷർ 16 റൺസിന് നാല് വിക്കറ്റും വീഴ്ത്തി. മറുപടിയായി കണ്ണൂർ 10.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. കണ്ണൂരിന് വേണ്ടി സംഗീത് സാഗർ പുറത്താകാതെ 28 റൺസും ക്യാപ്റ്റൻ ഷോൺ പച്ച 22 റൺസുമെടുത്തു. ഞായറാഴ്ച കണ്ണൂർ മലപ്പുറത്തെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.