വികസന സെമിനാർ നടത്തി

പാനൂർ: നഗരസഭ 2022-23 വാർഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി . കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം കൃഷി, ശുചിത്വം തുടങ്ങിയ മേഖലക്ക് കൂടുതൽ പ്രാമുഖ്യം നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം കാര്യക്ഷമമാക്കാൻ വാർഡ് കൗൺസിലർമാരും നഗരസഭയും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ വി. നാസർ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ ടി.കെ. ഹനീഫ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൻ പ്രീത അശോക്, പി.കെ. ഇബ്രാഹിം ഹാജി, പി.കെ. പ്രവീൺ, കെ.പി. ഹാഷിം, ടി.ടി. രാജൻ, സെക്രട്ടറി കെ.കെ. രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.